Zygo-Ad

രാഹുൽ മാങ്കൂട്ടത്തിലിടെ പേഴ്സണൽ സ്റ്റാഫും ഡ്രൈവറും എസ്.ഐ.ടി കസ്റ്റഡിയിൽ

 


തിരുവനന്തപുരം: മുൻകൂർ ജാമ്യാപേക്ഷ തള്ളിയതിന് പിന്നാലെ ഒളിവിൽ പോയ എം.എൽ.എ രാഹുൽ മാങ്കൂട്ടത്തിനെ സഹായിച്ചെന്ന സംശയത്തിൽ പേഴ്സണൽ സ്റ്റാഫ് അംഗത്തെയും ഡ്രൈവറെയും പ്രത്യേക അന്വേഷക സംഘം (എസ്.ഐ.ടി) കസ്റ്റഡിയിലെടുത്തു.

രാഹുലിന്റെ പാലക്കാട്ടെ എം.എൽ.എ ഓഫീസുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നവരാണ് കസ്റ്റഡിയിലായത്. പേഴ്സണൽ സ്റ്റാഫ് അംഗം ആൽവിൻ, ഡ്രൈവർ ഫസൽ എന്നിവരെയാണ് കസ്റ്റഡിയിൽ എടുത്തതെന്നാണ് വിവരം. ഇവരെ തിരുവനന്തപുരത്തേക്ക് കൊണ്ടുപോയി ചോദ്യം ചെയ്യുമെന്നാണ് സൂചന. രാഹുലിനെ ഒളിവിൽ പോകാൻ സഹായിച്ചവരാണ് ഇവരെന്ന പ്രാഥമിക വിവരത്തിന്റെ അടിസ്ഥാനത്തിലാണ് എസ്.ഐ.ടി നടപടി സ്വീകരിച്ചിരിക്കുന്നത്.

കോടതി ജാമ്യം നിഷേധിച്ചതിന് ശേഷം എം.എൽ.എയെക്കുറിച്ച് യാതൊരു വിവരവുമില്ലെന്നും ഫോണിൽ ബന്ധപ്പെട്ടിട്ടില്ലെന്നും സ്റ്റാഫ് അംഗങ്ങൾ നേരത്തെ പ്രതികരിച്ചിരുന്നു.

ജാമ്യാപേക്ഷ തള്ളി:

അതേസമയം, രാഹുൽ മാങ്കൂട്ടത്തിൽ എം.എൽ.എയുടെ മുൻകൂർ ജാമ്യാപേക്ഷ തിരുവനന്തപുരം ജില്ലാ പ്രിൻസിപ്പൽ സെഷൻസ് കോടതി ജഡ്ജി എസ്. നസീറ തള്ളിയിരുന്നു. ബലാത്സംഗം, നിർബന്ധിതവും അശാസ്ത്രീയവുമായ ഗർഭഛിദ്രം എന്നിവയായിരുന്നു പ്രോസിക്യൂഷൻ പ്രധാനമായും രാഹുലിനെതിരെ ഉന്നയിച്ച കുറ്റങ്ങൾ. പ്രഥമദൃഷ്ട്യാ കുറ്റം നിലനിൽക്കുന്നതാണ് എന്ന നിരീക്ഷണത്തോടെയാണ് കോടതി വിധി പുറപ്പെടുവിച്ചത്. ആദ്യ ദിവസം ഏകദേശം രണ്ടു മണിക്കൂറോളം നീണ്ട വാദവും ഇന്ന് 25 മിനിറ്റോളം നീണ്ടുനിന്ന വാദത്തിനും ശേഷമാണ് കോടതി വിധി പ്രസ്താവിച്ചത്.


 


വളരെ പുതിയ വളരെ പഴയ