Zygo-Ad

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് നാളെ; വടക്കൻ കേരളം നിശബ്ദ പ്രചാരണത്തിലേക്ക്


തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പിന്റെ രണ്ടാംഘട്ട വോട്ടെടുപ്പ് നാളെ നടക്കും. വോട്ടെടുപ്പിന് ഒരുദിവസം മാത്രം ശേഷിക്കെ തൃശ്ശൂർ മുതൽ കാസർഗോഡ് വരെയുള്ള ഏഴ് ജില്ലകളിൽ ഇന്ന് നിശബ്ദ പ്രചാരണത്തിലാണ്.

വോട്ടെടുപ്പ് നടക്കുന്ന ജില്ലകളിൽ രാവിലെ എട്ട് മണിയോടെ പോളിംഗ് സാമഗ്രികളുടെ വിതരണം ആരംഭിക്കും. വോട്ടെടുപ്പിനെത്തുടർന്ന് എല്ലാ ബൂത്തുകളിലും കനത്ത സുരക്ഷാ ക്രമീകരണങ്ങളാണ് ഒരുക്കിയിരിക്കുന്നത്. ആദ്യഘട്ടത്തിൽ ഭേദപ്പെട്ട പോളിംഗാണുണ്ടായത്.

തിരുവനന്തപുരം മുതൽ എറണാകുളം വരെയുള്ള ആദ്യഘട്ട വോട്ടെടുപ്പ് നടന്ന ഏഴ് ജില്ലകളിൽ 70.9 ശതമാനം പോളിംഗ് രേഖപ്പെടുത്തിയിരുന്നു. അന്തിമ കണക്ക് തെരഞ്ഞെടുപ്പ് കമ്മീഷൻ ഇന്ന് പ്രസിദ്ധീകരിക്കും.

വോട്ടിംഗ് യന്ത്രത്തിലെ തകരാർ മൂലം നിർത്തിവച്ച ആലപ്പുഴ മണ്ണഞ്ചേരിയിൽ നാളെ റീപോളിംഗ് നടത്തും. ഡിസംബർ 13ന് വോട്ടെണ്ണൽ നടക്കും.

വളരെ പുതിയ വളരെ പഴയ