കാസർഗോഡ് :ഉത്സവം കഴിഞ്ഞു ദിവസങ്ങള്‍ പിന്നിടും മുൻപേ ക്ഷേത്രത്തില്‍ വൻ കവർച്ച നടന്നു. കാസർകോട് ജില്ലയിലെ തലക്ലായി സുബ്രമണ്യക്ഷേത്രത്തിലാണ് കവര്‍ച്ച നടന്നത്.
ക്ഷേത്രത്തിന്റെ ഓഫീസ് ലോക്കറില്‍ സൂക്ഷിച്ച സ്വര്‍ണ മുദ്രവള, നാഗപ്രതിമ, 25,000 രൂപ പണം, വെളളിവളകള്‍ എന്നിവയാണ് നഷ്ടമായത്. ക്ഷേത്രഭണ്ഡാരങ്ങള്‍ കുത്തിത്തുറന്ന നിലയിലാണ്.
ഞായറാഴ്ച്ചരാവിലെ പൂജയ്ക്കായി മേല്‍ശാന്തി വന്ന് ക്ഷേത്രവാതില്‍ തുറന്നപ്പോഴാണ് മോഷണം നടന്നുവെന്ന് അറിഞ്ഞത്. ഉടന്‍ തന്നെ ഭാരവാഹികളെ വിളിക്കുകയും പൊലീസില്‍ പരാതി നല്‍കുകയുമായിരുന്നു. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. മേല്‍പ്പറമ്ബ് പൊലീസാണ് കേസ് അന്വേഷിക്കുന്നത്.
ഇതുവരെ മോഷ്ടാവിനെക്കുറിച്ച് വിവരം ലഭിച്ചിട്ടില്ല.ഭണ്ഡാരങ്ങളില്‍ എത്ര പണമുണ്ടായിരുന്നു എന്നത് സംബന്ധിച്ച് വ്യക്തതയില്ല. ഫോറൻസിക് വിഭാഗം എത്തി പരിശോധന നടത്തി. ക്ഷേത്രത്തില്‍ സിസിടിവി ഇല്ല. സമീപത്തുളള സ്ഥാപനങ്ങളിലെ സിസിടിവി ദൃശ്യങ്ങള്‍ പൊലീസ് ശേഖരിച്ചിട്ടുണ്ട്. നാലുദിവസം മുന്‍പ് ക്ഷേത്രത്തില്‍ ഉത്സവം നടന്നിരുന്നു. അതിനുപിന്നാലെ നടന്ന കവര്‍ച്ചയുടെ നാട്ടുകാരെ ഞെട്ടിച്ചിരിക്കുകയാണ്.
