Zygo-Ad

ആകാശത്ത് വിരുന്നൊരുക്കി ഇന്ന് ബീവര്‍ സൂപ്പര്‍മൂണ്‍! ഈ വർഷത്തെ ഏറ്റവും മനോഹരമായ ചന്ദ്രനെ കാണാൻ തയ്യാറാണോ?


മേഘങ്ങളില്ലാത്ത തെളിഞ്ഞ ആകാശമാണെങ്കില്‍ ഈ വർഷത്തെ ഏറ്റവും മനോഹരമായ ചന്ദ്രനെ നമുക്ക് ഇന്ന് കാണാൻ സാധിക്കുമെന്ന് ശാസ്ത്ര ലോകം.

പ്രത്യേകിച്ച്‌ ടെലിസ്കോപ്പോ മറ്റ് ഉപകരണങ്ങളോ ഇല്ലാതെ തന്നെ നഗ്നനേത്രങ്ങള്‍ കൊണ്ട് ഈ കാഴ്ച കാണാം.

ഈ വർഷത്തെ ഏറ്റവും വലുതും തിളക്കമേറിയതുമായ പൂർണ്ണ ചന്ദ്രൻ, അഥവാ ‘ബീവർ മൂണ്‍’ , ഇന്ന് രാത്രി ആകാശത്ത് ദൃശ്യമാകും. ചന്ദ്രൻ ഭൂമിയോട് ഏറ്റവും അടുത്ത് വരുന്ന സമയമാണിത്. ഈ പ്രതിഭാസത്തെയാണ് ‘പെരിജി’ (Perigee) എന്ന് പറയുന്നത്.

 പൂർണ്ണ ചന്ദ്രനും പെരിജിയും ഒരുമിച്ച്‌ വരുമ്പോള്‍ ചന്ദ്രൻ സാധാരണ ദിവസങ്ങളിലേതിനേക്കാള്‍ വലുപ്പത്തിലും തിളക്കത്തിലും കാണപ്പെടും.

ചന്ദ്രൻ ഭൂമിയെ ചുറ്റുന്ന ഭ്രമണപഥം ദീർഘ വൃത്താകൃതിയിലാണ്. അതിനാല്‍, ചില സമയങ്ങളില്‍ ചന്ദ്രൻ ഭൂമിയോട് ഏറ്റവും അടുത്തും മറ്റു ചിലപ്പോള്‍ അകന്നും സഞ്ചരിക്കുന്നു. 

ചന്ദ്രൻ ഭൂമിയോട് ഏറ്റവും അടുത്തെത്തുന്ന ‘പെരിജി’ (Perigee) സമയത്ത് പൂർണ്ണ ചന്ദ്രൻ ദൃശ്യമാകുമ്പോഴാണ് അതിനെ ‘സൂപ്പർ മൂണ്‍’ എന്ന് വിളിക്കുന്നത്. സാധാരണ പൂർണ്ണ ചന്ദ്രനേക്കാള്‍ 14% വരെ വലുപ്പവും 30% വരെ തിളക്കവും ഈ സമയത്ത് ചന്ദ്രന് ഉണ്ടാകും.

നവംബർ മാസത്തിലെ പൂർണ്ണ ചന്ദ്രന് വടക്കേ അമേരിക്കൻ ഗോത്ര വർഗ്ഗക്കാർ നല്‍കിയിരുന്ന പേരാണിത്. ഈ സമയത്താണ് ബീവറുകള്‍ തണുപ്പു കാലത്തേക്കുള്ള ഒരുക്കങ്ങള്‍ പൂർത്തിയാക്കിയിരുന്നത്. 

നവംബർ മാസത്തിലെ പൂർണ്ണ ചന്ദ്രനാണ് ‘ബീവർ മൂണ്‍’ എന്ന പേര് നല്‍കിയിരിക്കുന്നത്. വടക്കേ അമേരിക്കയിലെ തദ്ദേശീയ ഗോത്ര വർഗ്ഗക്കാരാണ് ഈ പേര് നല്‍കിയത്. 

യൂറോപ്യൻ കുടിയേറ്റക്കാർ എത്തുന്ന സമയത്ത്, തണുപ്പു കാലം ആരംഭിക്കുന്നതിന് മുമ്പ് ബീവറുകള്‍ (ഒരു തരം ജീവി) അണക്കെട്ടുകള്‍ കെട്ടി തങ്ങളുടെ താവളങ്ങളിലേക്ക് മടങ്ങുന്ന സമയമായിരുന്നു ഇത്. 

വേട്ടക്കാർ ബീവറുകളെ കുടുക്കാൻ കെണികള്‍ സ്ഥാപിച്ചിരുന്നതും ഈ സമയത്താണ്. അങ്ങനെയാണ് നവംബറിലെ പൂർണ്ണ ചന്ദ്രന് ‘ബീവർ മൂണ്‍’ എന്ന പേര് ലഭിച്ചത്.

ഇന്ത്യയില്‍ ഇന്ന് വൈകുന്നേരം 6 മണിയോടെ ഈ കാഴ്ച ആസ്വദിക്കാൻ സാധിക്കും. കിഴക്ക് ദിശയില്‍ ഉദിച്ചുയരുന്ന ചന്ദ്രൻ രാത്രി മുഴുവൻ ആകാശത്ത് തിളങ്ങി നില്‍ക്കും. ഈ വർഷം (2025) ഭൂമിയോട് ഏറ്റവും അടുത്ത് വരുന്ന പൂർണ്ണ ചന്ദ്രനാണിത് എന്ന പ്രത്യേകതയുമുണ്ട്.

മേഘങ്ങളില്ലാത്ത തെളിഞ്ഞ ആകാശമാണെങ്കില്‍ ഈ മനോഹര കാഴ്ച നമുക്ക് നഗ്നനേത്രങ്ങള്‍ കൊണ്ട് കാണാം.

വളരെ പുതിയ വളരെ പഴയ