കാഞ്ഞങ്ങാട്: നമ്മുടെ വീടും നാടും വൃത്തിയായി സൂക്ഷിക്കുക എന്ന കടമ നിറവേറ്റാൻ ഓരോ സ്ഥാനാർഥിയും പ്രതിജ്ഞാബദ്ധരാകണമെന്ന് സപര്യ സംസ്ഥാന സമിതി തദ്ദേശ സ്വയംഭരണ സ്ഥാനാർഥികളോട് അഭ്യർഥിച്ചു.
കേവലം പരിസ്ഥിതി സംരക്ഷണം എന്നതിലപ്പുറം പ്രകൃതി സംരക്ഷണം തന്റെ ദൗത്യമാണ് എന്ന തിരിച്ചറിവ് ജയിക്കുന്ന ജനപ്രതിനിധിയിൽ ഉണ്ടായാലേ പ്രകൃതി സംരക്ഷണം സാധ്യമാവൂ എന്ന് പ്രമേയം അവതരിപ്പിച്ചു കൊണ്ട് സപര്യ മുഖ്യ ഉപദേഷ്ടാവ് സുകുമാരൻ പെരിയച്ചൂർ അഭിപ്രായപ്പെട്ടു.
വികസനം എന്നാൽ കുറേ കെട്ടിടം പണിയുകയല്ല മറിച്ച് നിലവിലുള്ള നിർമ്മിതികളെ സംരക്ഷിച്ചു പരിപാലിക്കുക എന്ന കാഴ്ചപ്പാടാണ്. സപര്യ പ്രമേയ ചർച്ചയിൽ സംസ്ഥാന വർക്കിംഗ് പ്രസിഡന്റ് ഡോ. ആനന്ദകൃഷ്ണൻ എടച്ചേരി അധ്യക്ഷത വഹിച്ചു.
സംസ്ഥാന ജനറൽ സെക്രട്ടറി അനിൽ പട്ടേന, പ്രാപ്പൊയിൽ നാരായണൻ, കുഞ്ഞപ്പൻ തൃക്കരിപ്പൂർ,ലേഖ കാദംബരി, ജയകൃഷ്ണൻ മാടമന, ശ്രീകുമാർ കോറോം,രാജാമണി കുഞ്ഞിമംഗലം, അജിത് പാട്യം എന്നിവർ സംസാരിച്ചു.
