Zygo-Ad

സംസ്ഥാനത്ത് ജി.എസ്.ടി രജിസ്‌ട്രേഷൻ ഡ്രൈവ് ആരംഭിച്ചു,വ്യാപാരികൾക്ക് നിയമപരമായ അംഗീകാരം ഉറപ്പാക്കാനും ആനുകൂല്യങ്ങൾ പ്രയോജനപ്പെടുത്താനും അവസരം

 


തിരുവനന്തപുരം: സംസ്ഥാന ചരക്ക് സേവന നികുതി വകുപ്പ് സംഘടിപ്പിക്കുന്ന ‘ജി.എസ്.ടി രജിസ്‌ട്രേഷൻ ഡ്രൈവ്’ എല്ലാ ജില്ലകളിലും ആരംഭിച്ചു. വ്യാപാരികൾക്ക് നിയമപരമായ അംഗീകാരം ലഭിക്കാനും ഇൻപുട്ട് ടാക്‌സ് ക്രെഡിറ്റിനുള്ള അർഹത ഉറപ്പാക്കാനും വിപണി വളർച്ചയ്ക്കുള്ള അവസരങ്ങൾ പ്രയോജനപ്പെടുത്താനും ഈ ഡ്രൈവ് സഹായകരമാകുമെന്ന് വകുപ്പ് അറിയിച്ചു.

രജിസ്‌ട്രേഷന്റെ ആവശ്യകതയെക്കുറിച്ച് വ്യാപാരികൾക്കിടയിൽ അവബോധം സൃഷ്ടിക്കുന്നതിനും, നടപടിക്രമങ്ങൾ വിശദീകരിക്കുന്നതിനുമായി ഉദ്യോഗസ്ഥരുടെ പ്രത്യേക സംഘം വ്യാപാര സ്ഥാപനങ്ങളെ നേരിട്ട് സന്ദർശിക്കും.

പൂർണ്ണമായും ഓൺലൈൻ സംവിധാനമാണ് ജി.എസ്.ടി രജിസ്‌ട്രേഷൻ പ്രക്രിയയ്ക്കായി ഏർപ്പെടുത്തിയിരിക്കുന്നത്. www.gst.gov.in എന്ന വെബ്‌സൈറ്റ് സന്ദർശിച്ച് ആവശ്യമായ വിവരങ്ങളും രേഖകളുടെ സ്കാൻ പകർപ്പുകളും സഹിതം അപേക്ഷ സമർപ്പിക്കാം. അപേക്ഷയിൽ ആധാർ ഓതെന്റിക്കേഷൻ വിജയകരമായി പൂർത്തിയാക്കിയാൽ സമയബന്ധിതമായി രജിസ്‌ട്രേഷൻ ലഭ്യമാകും.

വ്യാപാരികൾക്ക് ഉണ്ടാകുന്ന സംശയങ്ങൾക്ക് മറുപടി നൽകുന്നതിനായി സംസ്ഥാന ചരക്ക് സേവന നികുതി വകുപ്പിന്റെ എല്ലാ ജില്ലാ കേന്ദ്രങ്ങളിലും ഹെൽപ്പ് ഡെസ്‌കുകൾ പ്രവർത്തനം ആരംഭിച്ചിട്ടുണ്ട്.

വളരെ പുതിയ വളരെ പഴയ