Zygo-Ad

തെരുവുനായ കടിച്ചെടുത്ത മൂന്ന് വയസുകാരിയുടെ ചെവി സർജറിയിലൂടെ വച്ചുപിടിപ്പിച്ചു


കൊച്ചി: തെരുവുനായ കടിച്ചെടുത്ത മൂന്ന് വയസുകാരി നിഹാരയുടെ അറ്റുപോയ ചെവിയുടെ ഭാഗം പ്ലാസ്റ്റിക് സർജറിയിലൂടെ വച്ചു പിടിപ്പിച്ചു.

ശസ്ത്രക്രിയ പൂർണമായും വിജയിച്ചോ എന്നത് രണ്ട് ദിവസത്തിന് ശേഷം മാത്രമേ പറയാൻ സാധിക്കൂവെന്നാണ് ഡോക്ടർമാർ അറിയിച്ചതെന്ന് നിഹാരയുടെ പിതാവ് മിറാഷ് പറഞ്ഞു.

ഞായറാഴ്ച വൈകുന്നേരം നീണ്ടൂർ രാമൻകുളങ്ങര ക്ഷേത്രത്തിനു സമീപം മറ്റ് കുട്ടികളോടൊപ്പം കളിച്ചു കൊണ്ടിരുന്ന കുട്ടിയുടെ ചെവി തെരുവുനായ കടിച്ച്‌ പറിച്ചെടുക്കുകയായിരുന്നു. 

പറവൂർ ചിറ്റാറ്റുകര നീണ്ടൂർ മേയ്ക്കാട്ട് എം.എസ്. മിറാഷിന്‍റെയും വിനു മോളുടേയും മകള്‍ നിഹാരയ്ക്കാണ് കടിയേറ്റത്.

വളരെ പുതിയ വളരെ പഴയ