Zygo-Ad

കള്ളപ്പണം വെളുപ്പിക്കല്‍ കേസ്: അന്വേഷണത്തിനിടെ മുഖ്യമന്ത്രിയുടെ മകന് ഇഡി സമന്‍സ്; വിവേക് ഹാജരായില്ല, രേഖകള്‍ പുറത്ത്


തിരുവനന്തപുരം: ലൈഫ് മിഷൻ വിവാദത്തിലെ കള്ളപ്പണം വെളുപ്പിക്കലുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ മകൻ വിവേക് കിരണിന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് സമൻസ്. അയച്ചതിന്റെ രേഖകൾ പുറത്ത്.

ക്ലിഫ് ഹൗസ് വിലാസത്തിലാണ് സമൻസ് അയച്ചിരിക്കുന്നത്.

ലൈഫ് മിഷൻ കേസിൽ 2023 ഫെബ്രുവരി 14ന് കൊച്ചി ഇ ഡി ഓഫിസിൽ ഹാജരാകാനായിരുന്നു സമൻസിലുള്ളത്. എന്നാൽ വിവേക് ഹാജരായില്ലെന്നാണ് റിപ്പോർട്ടുകൾ. എന്നാൽ വിഷയത്തിൽ പിന്നീട് ഇഡിയുടെ തുടർ നടപടി ഉണ്ടായിട്ടില്ല.

ലൈഫ് മിഷൻ കേസ് വിവാദത്തിന്റെ സമയത്താണ് വിവേകിന് ഇ ഡി സമൻസ് അയച്ചത്. സ്വപ്ന സുരേഷിനും സരിത്തിനും ഇ ഡി നോട്ടീസ് കൊടുത്തിരുന്നു. 

നാലരക്കോടി രൂപ കമ്മീഷന് വാങ്ങിയെന്നുമുള്ള വിവരങ്ങൾ പുറത്തു വന്നിരുന്നു. എന്നാൽ വിവേകിനെതിരെ ഇ ഡി തുടർ നടപടി എടുത്തിരുന്നില്ല.

അതേ സമയം അതേ ഓഫിസിൽ 3 ദിവസം നീണ്ട ചോദ്യംചെയ്യലിനൊടുവിൽ അന്നു രാത്രിയിലാണ് മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം.ശിവശങ്കറിനെ ഇഡി അറസ്റ്റ് ചെയ്തത്.

വളരെ പുതിയ വളരെ പഴയ