Zygo-Ad

തദ്ദേശ തെരഞ്ഞെടുപ്പ്: സംസ്ഥാനത്ത് ക്ഷേമ പെൻഷനിൽ 200 രൂപയുടെ വർദ്ധന; അടുത്ത മാസം മുതൽ 1800 രൂപയാകും


തിരുവനന്തപുരം: സംസ്ഥാനത്ത് ക്ഷേമ പെൻഷൻ 1800 രൂപയാക്കി ഉയർത്തും. ക്ഷേമ പെൻഷനിൽ 200 രൂപയുടെ വർദ്ധനയാണ് അടുത്ത മാസം മുതൽ ഉണ്ടാവുക. ധനമന്ത്രിയുടെ വസതിയിൽ സെക്രട്ടറിമാർക്കൊരുക്കിയ വിരുന്നിലാണ് തീരുമാനമുണ്ടായത്. 

മുഖ്യമന്ത്രിയും ധനമന്ത്രിയും ഈ വിഷയത്തിൽ അന്തിമ തീരുമാനമെടുക്കും. തദ്ദേശ തെരഞ്ഞെടുപ്പ് കഴിഞ്ഞ് വീണ്ടും ക്ഷേമ പെൻഷൻ വർദ്ധിപ്പിക്കാനും ആലോചനയുണ്ട്. നിലവിൽ1600 രൂപയാണ് സംസ്ഥാനത്ത് ക്ഷേമ പെൻഷനായി നൽകുന്നത്.

അടുത്ത മാസം ആദ്യം ഇതുസംബന്ധിച്ച പ്രഖ്യാപനം മുഖ്യമന്ത്രി നടത്തുമെന്നാണ് വിവരം. 2500 രൂപ ക്ഷേമ പെൻഷനായി നൽകുമെന്നായിരുന്നു ഇടതു മുന്നണിയുടെ തെരഞ്ഞെടുപ്പ് വാഗ്ദാനം. 

എന്നാൽ സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് ഇത് നടപ്പാക്കാനായിരുന്നില്ല. എങ്കിലും വർദ്ധന പരിഗണനയിലുണ്ടെന്ന് സർക്കാർ വ്യക്തമാക്കിയിരുന്നു. ഒരുമാസത്തെ കുടിശ്ശികയടക്കമുള്ള തുകയാണ് അടുത്ത മാസം നൽകുക.

വളരെ പുതിയ വളരെ പഴയ