Zygo-Ad

സിഎംആർഎൽ കേസ്: മാത്യു കുഴൽനാടന്റെ ഹർജി സുപ്രീം കോടതി തള്ളി; രാഷ്ട്രീയ തർക്കങ്ങൾക്ക് കോടതിയെ വേദി ആക്കരുതെന്ന് വിമർശനം

 


മാത്യു കുഴൽനാടന് സുപ്രീം കോടതിയിൽ തിരിച്ചടി. സി.എം.ആര്‍.എല്‍-എക്‌സാലോജിക് കമ്പനികള്‍ തമ്മിലുള്ള മാസപ്പടി ഇടപാടില്‍ വിജിലന്‍സ് അന്വേഷണം ആവശ്യപ്പെട്ട് മാത്യു കുഴല്‍നാടന്‍ നല്‍കിയ ഹര്‍ജി സുപ്രീം കോടതി തള്ളി.

രാഷ്ട്രീയ തർക്കങ്ങൾക്ക് കോടതിയെ വേദി ആക്കരുത് എന്നും അത്തരം കാര്യങ്ങൾ കോടതിക്ക് പുറത്ത് മതിയെന്നും സുപ്രീം കോടതിയുടെ വിമർശനം.

പ്രകൃതിക്ഷോഭങ്ങളിലും ദുരന്തനിവാരണ പ്രവർത്തനങ്ങളിലും മികച്ച പ്രവർത്തനം എംഎൽഎ നടത്തുന്നുണ്ട് പക്ഷേ അത് എല്ലാകാര്യത്തിലും പ്രാവർത്തികമാക്കാൻ ശ്രമിക്കരുതെന്ന് ബെഞ്ചിലെ ജസ്റ്റിസ് വിനോദ് ചന്ദ്രൻ പറഞ്ഞു.

വിജിലന്‍സ് അന്വേഷണം നിരസിച്ച കേരളാ ഹൈക്കോടതി ഉത്തരവിനെതിരെയാണ് മാത്യു കുഴല്‍നാടന്‍ സുപ്രീം കോടതിയില്‍ അപ്പീല്‍ നല്‍കിയത്. ചീഫ് ജസ്റ്റിസ് ബി. ആര്‍. ഗവായ് അധ്യക്ഷനായ ബെഞ്ചാണ് കേസ് പരിഗണിച്ചത്

വളരെ പുതിയ വളരെ പഴയ