ശബരിമല: ദ്വാരപാലക ശിൽപത്തിലെ സ്വർണ്ണപ്പാളി മാറ്റിപ്പിടിപ്പിച്ച വിഷയത്തിൽ നിർണായക വിവരങ്ങളുമായി ദേവസ്വം വിജിലൻസ്. 2019-ൽ കൊണ്ടുപോയത് സ്വർണ്ണപ്പാളിയാണെന്നും തിരികെ ശബരിമലയിലെത്തിച്ചതും ചെമ്പ് പാളിയാണെന്നും വിജിലൻസ് കണ്ടെത്തി.
ഉണ്ണികൃഷ്ണൻ പോറ്റിയാണ് സ്വർണ്ണപ്പാളി മാറ്റിയതെന്നും, ചെന്നൈയിൽ എത്തിച്ചതും ചെമ്പ് പാളിയാണെന്നും അന്വേഷണത്തിൽ വ്യക്തമായി. 2019-നു മുൻപുള്ള ശിൽപത്തിന്റെ ദൃശ്യങ്ങൾ പരിശോധിച്ചതിലാണ് സ്വർണ്ണപ്പാളി മാറ്റിയെന്ന നിഗമനത്തിലെത്തിയത്.
സ്വർണ്ണം കൊണ്ടുപോയതിന് ശേഷം ചെമ്പ് പാളി സ്ഥാപിച്ചതായുള്ള വിജിലൻസ് കണ്ടെത്തൽ കേസിന് നിർണായകമാണെന്ന് അധികൃതർ വ്യക്തമാക്കി.