Zygo-Ad

മലപ്പുറം ചേനപ്പാടിയില്‍ വീണ്ടും കരിമ്പുലിയിറങ്ങി


മലപ്പുറം: ചേനപ്പാടിയില്‍ കരിമ്പുലിയിറങ്ങി. സിറാജിൻ്റെ വീടിനരികില്‍ എത്തിയ കരിമ്പുലി ഇയാളുടെ ഭാര്യ ജാസ്മിനെ ആക്രമിക്കാൻ ശ്രമിച്ചു.

വീട്ടു മുറ്റത്ത് നിന്ന സിറാജിന്റെ ഭാര്യ ജാസ്മിനെ കരിമ്പുലി അക്രമിക്കാൻ ശ്രമിക്കുകയും ചെയ്തു. രണ്ട് മാസത്തിനിടെ ചേനപ്പാടി, വേപ്പിൻകുന്ന്, മരുതങ്ങാട് മേഖലയില്‍ ആറാം തവണയാണ് കരിമ്പുലിയിറങ്ങുന്നത്.

വ്യാഴാഴ്ച എട്ടരയോടെ റോഡിലൂടെ വന്ന കരിമ്പുലിയെ ഞാറക്കാടൻ അബ്ദുറഹ്‌മാനാണ് ആദ്യം കണ്ടത്. ഉടൻ തന്നെ തൊട്ടടുത്ത് താമസിക്കുന്ന അനുജൻ സിറാജിനെ വിളിച്ച്‌ വിവരം അറിയിക്കുകയായിരുന്നു. 

ചേനപ്പാടിയിലെ മൂന്ന് വളർത്ത് നായ്ക്കളെ പുലി കൊന്നിട്ടുണ്ട്. രണ്ടാഴ്ച മുമ്പ് സിറാജിന്റെ വീടിന് സമീപത്തെ തോട്ടത്തില്‍ കുറുക്കന്റെ പാതി തിന്ന ജഡം നാട്ടുകാർ കണ്ടെത്തിയിരുന്നു. ഒരു മാസം മുമ്പ് വേപ്പിൻകുന്നില്‍ ചേനപ്പാടി തോടിനു സമീപമാണ് ആദ്യം പുലിയെ പ്രദേശവാസികള്‍ കണ്ടത്.

വളരെ പുതിയ വളരെ പഴയ