Zygo-Ad

അധ്യാപകർക്ക് കുട്ടികളെ തല്ലാൻ അവകാശമില്ല : ഹൈക്കോടതി

 


കൊച്ചി: കുട്ടികളെ ശാരീരികമായി ശിക്ഷിക്കാനുള്ള അധികാരമില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി. "തല്ലിയില്ലെങ്കിൽ കുട്ടികൾ ചീത്തയാകും" എന്ന ന്യായീകരണം അംഗീകരിക്കാൻ കഴിയില്ലെന്നും, ശിക്ഷാനിയമങ്ങൾ പ്രകാരം അത്തരം പ്രവർത്തികൾ ക്രിമിനൽ കുറ്റമായി കണക്കാക്കണമെന്നില്ലെന്നും ജസ്റ്റിസ് സി. ജയചന്ദ്രൻ നിരീക്ഷിച്ചു.

ഒൻപതു വയസ്സുള്ള വിദ്യാർത്ഥിയെ ചൂരൽ കൊണ്ട് അടിച്ചതുമായി ബന്ധപ്പെട്ട് അധ്യാപികയ്‌ക്കെതിരെ ബത്തേരി പൊലീസിൽ രജിസ്റ്റർ ചെയ്ത കേസും, ആറുവയസ്സുകാരിയെ ചൂരൽകൊണ്ട് അടിച്ചതുമായി ബന്ധപ്പെട്ട് കൊടുങ്ങല്ലൂർ പൊലീസിൽ രജിസ്റ്റർ ചെയ്ത കേസും ഹൈക്കോടതി റദ്ദാക്കി.

എന്നാൽ, നോർത്ത് പറവൂരിൽ ഡാൻസ് ക്ലാസുകൾക്ക് താൽക്കാലികമായി നിയമിച്ച അധ്യാപകൻ ഒൻപതുവയസ്സുകാരിയെ പി.വി.സി പൈപ്പ് കൊണ്ട് അടിച്ചതിന് എടുത്ത കേസിൽ ഗുരുതരത്വം പരിഗണിച്ച കോടതി കേസ് റദ്ദാക്കാൻ തയ്യാറായില്ല.

ശാരീരികശിക്ഷയ്ക്കെതിരെ നിലപാട് ശക്തമാക്കിയാണ് ഹൈക്കോടതിയുടെ പ്രസ്തുത വിധി.

വളരെ പുതിയ വളരെ പഴയ