Zygo-Ad

ജൂലൈയിലെ ക്ഷേമ പെൻഷൻ വിതരണം നാളെ മുതൽ

 


തിരുവനന്തപുരം: ജൂലൈ മാസത്തെ ക്ഷേമ പെൻഷൻ വിതരണം നാളെ (ജൂലൈ 25) ആരംഭിക്കുമെന്ന് ധനമന്ത്രി കെ. എൻ. ബാലഗോപാൽ അറിയിച്ചു. ഇതിനായി സംസ്ഥാന സർക്കാർ 831 കോടി രൂപ അനുവദിച്ചിട്ടുണ്ട്.

62 ലക്ഷം പേർക്ക് ഓരോരുത്തർക്കും 1600 രൂപ വീതം ലഭിക്കും. ഇവരിൽ 26 ലക്ഷം പേരുടെ അക്കൗണ്ടിലേക്ക് നേരിട്ട് തുക ക്രെഡിറ്റ് ചെയ്യും. മറ്റ് ഗുണഭോക്താക്കൾക്ക് സഹകരണ ബാങ്ക് ജീവനക്കാർ വീടുകളിലെത്തി പെൻഷൻ കൈമാറും.

ദേശീയ പെൻഷൻ പദ്ധതി (NPS) പ്രകാരമുള്ള 8.46 ലക്ഷം ഗുണഭോക്താക്കളുടെ കേന്ദ്ര വിഹിതത്തിനായി 24.31 കോടി രൂപ സംസ്ഥാനം മുൻകൂർ അടിസ്ഥാനത്തിൽ അനുവദിച്ചിട്ടുണ്ട്. ഈ തുക പിഎഫ്‌എംഎസ് (PFMS) സംവിധാനം വഴി ബാങ്ക് അക്കൗണ്ടിലേക്ക് ക്രെഡിറ്റ് ചെയ്യണം.

വളരെ പുതിയ വളരെ പഴയ