Zygo-Ad

സ്വകാര്യ ബസ് അമിതവേഗത്തിലാണോ? നിയമം ലംഘിച്ചെങ്കിൽ യാത്രക്കാരന് അപ്പോൾത്തന്നെ മൊബൈലിലൂടെ പരാതിപ്പെടാം

 


കൊച്ചി: സ്വകാര്യ ബസ് അമിതവേഗതയിലാണോ പോകുന്നത്? നിയമങ്ങൾ പാലിക്കാതെ അശ്രദ്ധമായി വാഹനം കൈകാര്യം ചെയ്യുന്ന ജീവനക്കാരാണോ ബസിൽ ഉള്ളത്? എങ്കിൽ നിങ്ങൾക്ക് ഉടൻ തന്നെ മൊബൈലിലൂടെ പരാതിപ്പെടാം. യാത്രക്കാരന് തത്സമയം പരാതി നൽകാൻ അവസരമൊരുക്കുകയാണ് മോട്ടോർ വാഹന വകുപ്പ്. വാട്‌സാപ്പിലേക്ക് നിയമലംഘനങ്ങളുടെ ചിത്രങ്ങളും വീഡിയോകളും അയച്ചുനൽകാം. ബസ് ഉടമയുടെ നമ്പരുമുണ്ടാവും. ഉടമയോട് ഫോണിൽ വിളിച്ച് പരാതിപ്പെടാം. വാട്‌സാപ്പിൽ അയച്ചുകിട്ടുന്ന വീഡിയോകളുടെയും ചിത്രങ്ങളുടെയും ആധികാരികത ആദ്യം പരിശോധിക്കും.

തുടർന്ന് നിയമലംഘനം അനുസരിച്ച് പിഴയോ കടുത്തനടപടികളോ സ്വീകരിക്കുമെന്ന് മോട്ടോർവാഹനകുപ്പ് ഉദ്യോഗസ്ഥർ അറിയിച്ചു. മന്ത്രി കെ.ബി.ഗണേഷ്‌കുമാർ വിളിച്ചുചേർത്ത മോട്ടോർവാഹനവകുപ്പ് ഉദ്യോഗസ്ഥരുടെ യോഗത്തിലാണ് തീരുമാനം. ഘട്ടംഘട്ടമായാണ് പദ്ധതി നടപ്പാക്കുന്നത്. വാർഷിക പരിശോധനയ്ക്ക് ബസ് എത്തിക്കുമ്പോൾ നമ്പരെഴുതിയ സ്റ്റിക്കറുകളും പതിപ്പിക്കും. ഇങ്ങനെ സ്റ്റിക്കറുകൾ വാഹനവകുപ്പ് ഉദ്യോഗസ്ഥർ പതിപ്പിച്ചുതുടങ്ങിക്കഴിഞ്ഞു.പിസി ന്യൂസ്‌,

ജില്ലാ എൻഫോഴ്‌സ്‌മെന്റ് ആർടിഒ നമ്പർ

തിരുവനന്തപുരം-9188961001

കൊല്ലം-9188961002

പത്തനംതിട്ട-9188961003

ആലപ്പുഴ-9188961004

കോട്ടയം-9188961005

ഇടുക്കി-9188961006

എറണാകുളം-9188961007

തൃശ്ശൂർ-9188961008

പാലക്കാട്-9188961009

മലപ്പുറം-9188961010

കോഴിക്കോട്-9188961011

വയനാട്-9188961012

കണ്ണൂർ-9188961013

കാസർകോട്-9188961014

വളരെ പുതിയ വളരെ പഴയ