Zygo-Ad

സംസ്ഥാനത്ത് പ്രളയ സാധ്യത മുന്നറിയിപ്പ്; നദികളിലെ ഓറഞ്ച്, മഞ്ഞ അലർട്ടുകൾ ഇങ്ങനെ

 


അപകടകരമായ രീതിയിൽ ജലനിരപ്പുയരുന്നതിനെ തുടർന്ന് സംസ്ഥാന ജലസേചന വകുപ്പും (IDRB), കേന്ദ്ര ജല കമ്മീഷനും (CWC) നദികളിൽ ഓറഞ്ച്, മഞ്ഞ അലർട്ടുകൾ പ്രഖ്യാപിച്ചിരിയ്ക്കുന്നു.

 ഈ നദികളുടെ തീരത്തുള്ളവർ ജാഗ്രത പാലിക്കണം.

*ഓറഞ്ച് അലർട്ട്

പത്തനംതിട്ട : മണിമല (തോണ്ടറ സ്റ്റേഷൻ, കല്ലൂപ്പാറ സ്റ്റേഷൻ- CWC), അച്ചൻകോവിൽ (കോന്നി GD സ്റ്റേഷൻ)

എറണാകുളം: മൂവാറ്റുപുഴ (തൊടുപുഴ സ്റ്റേഷൻ & കക്കടശ്ശേരി സ്റ്റേഷൻ)

*മഞ്ഞ അലർട്ട്

പത്തനംതിട്ട: പമ്പ (കുരുടമണ്ണിൽ & ആറന്മുള സ്റ്റേഷൻ, മടമൺ സ്റ്റേഷൻ -CWC), അച്ചൻകോവിൽ (കല്ലേലി സ്റ്റേഷൻ, തുമ്പമൺ -CWC)

ഇടുക്കി: തൊടുപുഴ (മണക്കാട് സ്റ്റേഷൻ -CWC)

കോട്ടയം : മീനച്ചിൽ (പേരൂർ സ്റ്റേഷൻ)

കോഴിക്കോട്: കോരപ്പുഴ (കുന്നമംഗലം & കൊല്ലിക്കൽ സ്റ്റേഷൻ)

മലപ്പുറം: ഭാരതപ്പുഴ (തിരുവേഗപ്പുര സ്റ്റേഷൻ)

തൃശൂർ: ഭാരതപ്പുഴ (ചെറുതുരുത്തി സ്റ്റേഷൻ), കരുവന്നൂർ (കുറുമാലി & കരുവന്നൂർ സ്റ്റേഷൻ), ചാലക്കുടി (വെറ്റിലപ്പാറ സ്റ്റേഷൻ), കീച്ചേരി (കോട്ടപ്പുറം സ്റ്റേഷൻ -CWC)

പാലക്കാട്: കാവേരി (കോട്ടത്തറ സ്റ്റേഷൻ -CWC)

വയനാട് : കബനി (ബാവേലി, കേളോത്ത്കടവ് & പനമരം, കാവേരി (മുത്തൻകര സ്റ്റേഷൻ – CWC)


യാതൊരു കാരണവശാലും നദികളിൽ ഇറങ്ങാനോ നദി മുറിച്ചു കടക്കാനോ പാടില്ല. തീരത്തോട് ചേർന്ന് താമസിക്കുന്നവർ ജാഗ്രത പാലിക്കേണ്ടതാണ്.


 അധികൃതരുടെ നിർദേശാനുസരണം പ്രളയ സാധ്യതയുള്ളയിടങ്ങളിൽ നിന്ന് മാറി താമസിക്കാൻ തയ്യാറാവണം.

വളരെ പുതിയ വളരെ പഴയ