Zygo-Ad

🛑സംസ്ഥാനത്ത് വെളിച്ചെണ്ണ വില 450 രൂപ കടന്നു

                       


                                                    

സംസ്ഥാനത്ത് വെളിച്ചെണ്ണ വില കുതിക്കുന്നു. ചില്ലറ വിപണിയില്‍ 450 രൂപ കടന്നിരിക്കുകയാണ് വെളിച്ചെണ്ണ വില. ഒരു മാസത്തിനിടെ വെളിച്ചെണ്ണ വിലയില്‍ 100 രൂപയുടെ വര്‍ധനവാണ് ഉണ്ടായത്.

 കൊച്ചിയിലെ മൊത്ത വിപണിയില്‍ ഇന്നലെ വെളിച്ചെണ്ണ വില ക്വിന്റലിന് 38200 രൂപയെത്തി. തൃശ്ശൂര്‍ വിപണിയില്‍ ക്വിന്റലിന് 38800 രൂപയായിരുന്നു വില. കൊപ്രാ ക്ഷാമം തുടര്‍ന്നാല്‍ ഓണക്കാലമെത്തുമ്പോള്‍ വെളിച്ചെണ്ണ വില 500 എത്താനും സാധ്യതയുണ്ട്.

ആറു മാസം മുമ്പ് 200ൽ താഴെയായിരുന്നു വില. കേര ബ്രാൻഡ് ലിറ്ററിന് 419 രൂപയാണ് വില. പല ബ്രാൻഡുകൾക്കും 480-490 രൂപ വരെ വിലയുണ്ട്. ചക്കിലാട്ടിയ വെളിച്ചെണ്ണയുടെയും ഉരുക്കു വെളിച്ചെണ്ണയുടെയും വില കുതിച്ചു കയറുകയാണ്

വിലയേറിയതോടെ വിപണിയിൽ വ്യാജനും സുലഭമായി. സംസ്ഥാനത്തിനു പുറത്തു നിന്നാണ് വ്യാജൻ ഒഴുകാറ്. ഇത്തവണ മണത്തിന് രാസ പദാർഥങ്ങൾ ചേർത്ത നിലവാരമില്ലാത്ത എണ്ണകൾ വെളിച്ചെണ്ണയുടെ സ്ഥാനം കൈയടക്കി.

വളരെ പുതിയ വളരെ പഴയ