Zygo-Ad

ശ്രദ്ധിക്കുക! അപരിചിതരിൽ നിന്ന് ലിഫ്റ്റ് ചോദിക്കുന്നത് ഒഴിവാക്കുക; മുന്നറിയിപ്പുമായി മോട്ടോർ വാഹന വകുപ്പ്

 


കണ്ണൂർ: വിദ്യാർത്ഥികൾ സ്കൂളുകളിലേക്കും തിരിച്ചും പോകുമ്പോൾ അപരിചിത വാഹനങ്ങളിൽ ലിഫ്റ്റ് ചോദിക്കുന്നത് പതിവാകുന്നത് അപകടങ്ങൾ ക്ഷണിച്ചു വരുത്തുന്നതിന് തുല്യമാണെന്ന് മോട്ടോർ വാഹന വകുപ്പ് (MVD). ഇത് സംബന്ധിച്ച് മുന്നറിയിപ്പുമായി മോട്ടോർ വാഹന വകുപ്പ് രംഗത്തെത്തി.

റോഡിലൂടെ പോകുന്ന വാഹനങ്ങൾ ലിഫ്റ്റ് നൽകിയെന്ന് കരുതി അമിതമായി വിശ്വസിച്ച് യാത്ര ചെയ്യുന്നത് ചിലപ്പോൾ അപകടത്തിലേക്ക് കൊണ്ടെത്തിക്കാൻ സാധ്യതയുണ്ടെന്നും മോട്ടോർ വാഹന വകുപ്പ് അധികൃതർ ചൂണ്ടിക്കാട്ടുന്നു.

വാഹനം ഓടിക്കുന്ന വ്യക്തിയുടെ സ്വഭാവം, അവരുടെ പശ്ചാത്തലം എന്നിവയെക്കുറിച്ച് അറിയാത്ത സാഹചര്യങ്ങളിൽ ലിഫ്റ്റ് വാങ്ങി യാത്ര ചെയ്യുന്നത് പലപ്പോഴും അപകടകരമായ രീതിയിലേക്ക് മാറാനുള്ള സാധ്യതകൾ ഏറെയാണ്. അമിത വേഗത്തിൽ വാഹനം ഓടിക്കുന്നവർ, അശ്രദ്ധമായി വാഹനം ഉപയോഗിക്കുന്നവർ, മദ്യപിച്ച് വാഹനം ഓടിക്കുന്നവർ, മയക്കുമരുന്ന് ഉപയോഗിക്കുന്നവർ/കടത്തുന്നവർ, കുട്ടികളെ തട്ടിക്കൊണ്ട് പോകുന്നവർ, കുട്ടികളോട് മോശമായി പെരുമാറുന്നവർ, മറ്റു ക്രിമിനൽ പശ്ചാത്തലമുള്ള വ്യക്തികൾ എന്നിവരിൽ നിന്ന് ലിഫ്റ്റ് ചോദിച്ച് പോകുമ്പോൾ ഉണ്ടാകാവുന്ന അപകടങ്ങൾ നിരവധിയാണ്.

അതിനാൽ കഴിവതും അപരിചിതരോട് ലിഫ്റ്റ് ചോദിക്കുന്നത് ഒഴിവാക്കുക. അപരിചിതരായ വ്യക്തികൾ അവരുടെ വാഹനത്തിൽ ലിഫ്റ്റ് തന്നാലും, നിങ്ങളോട് കയറാൻ നിർബന്ധിച്ചാലും അത്തരം സാഹചര്യങ്ങൾ ഒഴിവാക്കാൻ ശ്രമിക്കുക. സ്കൂൾ ബസുകൾ, പൊതു ഗതാഗത സംവിധാനങ്ങൾ എന്നിവ പരമാവധി ഉപയോഗിക്കുക. നടന്നുപോകാൻ സാധിക്കുന്ന ദൂരമാണെങ്കിൽ റോഡിന്റെ വലതുവശം ചേർന്ന് കരുതലോടെ നടക്കുക.

സ്കൂൾ യാത്രകൾക്ക് മാത്രമല്ല, എല്ലാ യാത്രകൾക്കും ഇത് ബാധകമാണ്. യാത്രകൾ അപകടരഹിതമാക്കാൻ ഏവരും ശ്രദ്ധിക്കുകയും,കരുതലോടെ മുന്നോട്ട് പോകാനും ശ്രമിക്കുക.

എംവിഡി കേരള ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം:

അപരിചിതരോട് ലിഫ്റ്റ് ചോദിക്കുന്നത് ഒഴിവാക്കാം.

വിദ്യാർത്ഥികൾ സ്കൂളിൽ പോകുന്ന സമയത്തും തിരികെ വീട്ടിൽ വരുന്ന സമയത്തും റോഡിലൂടെ പോകുന്ന വാഹനങ്ങൾ കൈ കാണിച്ച് ലിഫ്റ്റ് ചോദിക്കുന്നത് പതിവ് കാഴ്ചയാണ്.പക്ഷേ, ഇത് ചിലപ്പോൾ ഒരു അപകടത്തിലേക്ക് നയിക്കാം.

വാഹനം ഓടിക്കുന്ന വ്യക്തിയുടെ സ്വഭാവം, പാശ്ചാത്തലം എന്നിവ അറിയാത്ത സാഹചര്യത്തിൽ ലിഫ്റ്റ് വാങ്ങിയുള്ള യാത്ര അപകടത്തിൽ കലാശിക്കാനുള്ള സാധ്യത ഏറെയാണ്.

അമിത വേഗത്തിൽ വാഹനം ഓടിക്കുന്നവർ, അശ്രദ്ധമായി വാഹനം ഉപയോഗിക്കുന്നവർ,മദ്യപിച്ച് വാഹനം ഓടിക്കുന്നവർ , മയക്കു മരുന്ന് ഉപയോഗിക്കുന്നവർ / കടത്തുന്നവർ, കുട്ടികളെ തട്ടിക്കൊണ്ട് പോകുന്നവർ, കുട്ടികളോട് മോശമായി പെരുമാറുന്നവർ, മറ്റു ക്രിമിനൽ പശ്ചാത്തലം ഉള്ളവർ, എന്നിങ്ങനെ ലിഫ്റ്റ് ചോദിച്ച് പോകുമ്പോൾ നിങൾ നേരിടേണ്ടി വന്നേക്കാവുന്ന വിപത്തുകൾ അനവധിയാണ്.അതിനാൽ കഴിവതും അപരിചിതരോട് ലിഫ്റ്റ് ചോദിക്കുന്നത് ഒഴിവാക്കുക.

അപരിചതരായ വ്യക്തികൾ അവരുടെ വാഹനത്തിൽ ലിഫ്റ്റ് തന്നാലും,നിങ്ങളോട് കയറാൻ നിർബന്ധിച്ചാലും അത്തരം അവസരങ്ങൾ ഒഴിവാക്കുക...

സ്കൂൾ ബസുകൾ, പൊതു ഗതാഗത സംവിധാനങ്ങൾ എന്നിവ പരമാവധി ഉപയോഗിക്കുക.

നടന്നു പോകാവുന്ന ദൂരം, റോഡിൻ്റെ വലതു വശം ചേർന്ന്, കരുതലോടെ നടക്കുക.നടത്തം ആരോഗ്യത്തിനും നല്ലതാണ്.

സ്കൂൾ യാത്രകൾക്ക് മാത്രമല്ല, എല്ലാ യാത്രകൾക്കും  ഇത് ബാധകമാണ്...

യാത്രകൾ അപകട രഹിതമാക്കാൻ നമുക്ക് ശ്രദ്ധയോടും കരുതലോടും കൂടി മുന്നോട്ട് പോകാം...

#mvdkerala #roadsafety #childsafety #childsafetyawareness



വളരെ പുതിയ വളരെ പഴയ