മാന്നാർ: സ്നേഹം നടിച്ച് പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടിയെ വീട്ടിലെത്തിച്ച് പീഡിപ്പിച്ച യുവാവ് അറസ്റ്റില്‍.
മാന്നാർ പഞ്ചായത്ത് കുരട്ടിക്കാട് എട്ടാം വാർഡില്‍ മൂന്നുപുരക്കല്‍ താഴ്ചയില്‍ വിജീഷ് (26) നെയാണ് മാന്നാർ പൊലീസ് അറസ്റ്റ് ചെയ്തത്.
പെണ്‍കുട്ടിയുമായി പരിചയത്തിലായിരുന്ന ഇയാള്‍ സ്നേഹം നടിച്ച് പെണ്‍കുട്ടിയെ വീട്ടിലെത്തിച്ച് പീഡിപ്പിക്കുകയുമായിരുന്നു എന്ന് പൊലീസ് പറഞ്ഞു.
കുട്ടിയെ കാണാതായതിനെ തുടർന്ന് വീട്ടുകാർ പൊലിസില്‍ പരാതി നല്‍കിയിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് യുവാവിന്റെ വീട്ടില്‍ നിന്ന് പെണ്‍കുട്ടിയെ കണ്ടെത്തിയത്.
കാലടിയില്‍ നിന്നും അറസ്റ്റ് ചെയ്ത പ്രതിക്കെതിരെ പോക്സോ വകുപ്പ് പ്രകാരം കേസെടുത്തു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തിട്ടുണ്ട്.