Zygo-Ad

വീണ്ടും പേവിഷബാധ: നായുടെ കടിയേറ്റ് വാക്‌സിനെടുത്ത ഏഴ് വയസുകാരിക്ക് പേ വിഷബാധയേറ്റു

 


നായുടെ കടിയേറ്റ് യഥാസമയം വാക്‌സിനെടുത്ത ഏഴ് വയസുകാരിക്ക് പേ വിഷബാധയേറ്റു. 

കൊല്ലം വിളക്കൊടി കുന്നിക്കോട് സ്വദേശിയായ കുട്ടിക്കാണ് പേവിഷബാധ സ്ഥിരീകരിച്ചത്. 

കുട്ടിയെ എസ്.എ.ടി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കഴിഞ്ഞമാസം എട്ടിന് ഉച്ചയോടെയാണ് വീട്ടുമുറ്റത്തിരുന്ന കുട്ടിക്ക് കടിയേറ്റത്. 

താറാവിനെ ഓടിച്ചെത്തിയ നായാണ് കടിച്ചത്. ഉടൻ തന്നെ പേവിഷബാധയ്ക്കെതിരെ തൊലിപ്പുറത്ത് എടുക്കുന്ന കുത്തിവെപ്പ് (ഐ.ഡി.ആർ.വി ഡോസ്) എടുത്തിരുന്നു. അന്ന് തന്നെ ആന്റീ റാബിസ് സിറവും നൽകിയിരുന്നു. പിന്നീട് മൂന്ന് തവണ കൂടി ഐ.ഡി.ആർ.വി കുത്തിവെപ്പെടുത്തു. ഇനി മേയ് ആറിനാണ് അവസാന ഡോസ് എടുക്കേണ്ടത്.

വളരെ പുതിയ വളരെ പഴയ