Zygo-Ad

മെയ് 20ന് ദേശീയ പണിമുടക്ക് വിജയിപ്പിക്കും : 16 ന് കണ്ണൂരില്‍ തൊഴിലാളി കണ്‍വെൻഷൻ


കണ്ണൂർ : നരേന്ദ്രമോദി ഭരണം കാരണം രാജ്യത്തെ തൊഴിലാളികളുടെ ജീവിതം നരക തുല്യമാണെന്ന് സംയുക്ത ട്രേഡ് യൂനിയൻ നേതാക്കള്‍ വാർത്താ സമ്മേളനത്തില്‍ പറഞ്ഞു.

സർക്കാരിൻ്റെ തൊഴിലാളിവിരുദ്ധ നയങ്ങള്‍ക്കെതിരെ മെയ് 20ന് നടത്തുന്ന ദേശീയ പണിമുടക്ക് വിജയിപ്പിക്കുമെന്ന് യു.ഡി.എഫ്.ടി ജില്ലാ നേതാക്കള്‍ അറിയിച്ചു.

നിലവിലെ 29 തൊഴില്‍ നിയമങ്ങള്‍ക്ക് ബദലായി രൂപീകരിച്ചിരിക്കുന്ന നാല് ലേബർ കോഡ് റദ്ദ് ചെയ്യുക, ആധുനിക അടിമത്വ സമ്പ്രദായമായ നിയമ വിരുദ്ധ തൊഴിലാളി കരാർ വല്‍ക്കരണവും പുറംകരാർ തൊഴില്‍ നല്‍കല്‍ അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് പൊതുപണിമുടക്ക് നടത്തുക.

പണിമുടക്ക് ദിവസം എല്ലാ മണ്ഡലങ്ങളിലും തൊഴിലാളികള്‍ പ്രകടനവും പ്രതിഷേധ പൊതുയോഗവും നടത്തും. 

ഇതിൻ്റെ ഭാഗമായി 16ന് വൈകിട്ട് നാലു മണിക്ക് കണ്ണൂർ ജവഹർ ഓഡിറ്റോറിയത്തില്‍ നടക്കുന്ന പ്രവർത്തക കണ്‍വൻഷൻ കെ.സുധാകരൻ എം.പി ഉദ്ഘാടനം ചെയ്യും. ആയിരത്തോളം പേർ കണ്‍വെൻഷനില്‍ പങ്കെടുക്കുമെന്ന് സംഘാടകർ അറിയിച്ചു. 

കേന്ദ്ര സർക്കാരിനെ പ്പോലെ തന്നെ കേരളം ഭരിക്കുന്ന പിണറായി സർക്കാരും തൊഴിലാളി ദ്രോഹ നയങ്ങള്‍ തുടരുന്ന സാഹചര്യത്തിലാണ് സി.ഐ ടി യു വിനെ ഒഴിവാക്കി യു.ഡി.എഫ്.ടി യെന്ന വേദി രൂപീകരിച്ചതെന്ന് ഭാരവാഹികള്‍ അറിയിച്ചു. 

വാർത്താ സമ്മേളനത്തില്‍ എം എം കരീം (എസ്.ടി.യു) ഡോ. ജോർജ് ജോസഫ് പ്ലാത്തോട്ടം വി.എൻ അഷ്റഫ്, പി.പി രൂപേഷ് എന്നിവർ പങ്കെടുത്തു.

വളരെ പുതിയ വളരെ പഴയ