മലപ്പുറം : മലപ്പുറം തിരൂരില്‍ ഗള്‍ഫ് മാർക്കറ്റില്‍ വൻ തീപിടിത്തം. രണ്ടു കടകള്‍ പൂർണമായും കത്തി നശിച്ചു. അഞ്ചു കടകള്‍ ഭാഗികമായും കത്തി നശിച്ചു.
ഇന്ന് ഉച്ചയോടെയാണ് അഗ്നിബാധയുണ്ടായത്. ഫയർഫോഴ്സ് ഉടൻ തന്നെ സ്ഥലത്തെത്തി തീ പൂർണമായും അണച്ചു. അഗ്നിബാധയുണ്ടാകാനുള്ള കാരണം വ്യക്തമല്ല. അന്വേഷണം നടക്കുകയാണ്.