Zygo-Ad

മഹാകവി പി സ്മാരക പുരസ്കാരത്തിന് മാധവൻ പുറച്ചേരി അര്‍ഹനായി


കണ്ണൂർ : ഇരുപത്തിയെട്ടാമത് മഹാ കവി പി സ്മാരക കവിതാ പുരസ്കാരത്തിന് കവി മാധവൻ പുറച്ചേരിയുടെ 'ഉച്ചിര' എന്ന കൃതി തിരഞ്ഞെടുത്തായി ജയകുമാർ ഐഎഎസ്, ഡോ.അംബികാസുതൻ മാങ്ങാട്, കവി ദിവാകരൻ വിഷ്ണു മംഗലം എന്നിവരടക്കിയ ജഡ്ജിംഗ് കമ്മിറ്റി അറിയിച്ചു.

മഹാ കവി പി സ്മാരക ട്രസ്റ്റാണ് പുരസ്കാരം എർപ്പെടുത്തിയത്. 20000 രൂപയും മൊമെൻറോയും അടങ്ങുന്ന പുരസ്കാരം 2025 മെയ് 28 ന് ഇടപ്പള്ളി ചങ്ങമ്പുഴ പാർക്കില്‍ നടക്കുന്ന 47ാമത് പി അനുസ്മരണ പരിപാടിയില്‍ വെച്ച്‌ അവാർഡ് സമർപ്പണം നടക്കും.

വി.ഇ ഗോവിന്ദൻ നമ്പൂതിരിയുടെയും ഗംഗ അന്തർജ്ജനത്തിൻറെയും മകനായി കണ്ണൂർ ജില്ലയിലെ പുറച്ചേരിയിലാണ് കവിയുടെ ജനനം. 1983 തൊട്ട് ആനുകാലികങ്ങളില്‍ എഴുതാറുണ്ട്. 

കവിതാ സമാഹാരങ്ങള്‍: പ്രവാസിയുടെ മൊഴികള്‍ (1993),പെയിൻ കില്ലർ (2006), സൈക്കിള്‍ യാത്രയില്‍ നാം (2009), പൊന്നേ… പൊന്നേ…(2013), ഈ ഞായറാഴ്ചകളെ നോക്കൂ (2015), പതാകകള്‍ക്കിടയില്‍ (2019), മൊബൈലില്‍ ഒരു യക്ഷൻ (2019), ഉച്ചിര (2022), മീനൂട്ടിയുടെ ഓണ്‍ലൈൻ സഞ്ചാരം - ബാലസാഹിത്യം (2021), കുചേല സദ്ഗതിയും കാറല്‍ മാർക്സും (2021), അമ്മയുടെ ഓർമ്മപ്പുസ്തകം (2022)പ്രൊഫ. ജോസഫ് മുണ്ടശ്ശേരി അവാർഡ്, വിദ്യാവാചാസ്പതി കെ.വി. കുഞ്ഞിരാമൻ മാസ്റ്റർ അവാർഡ്, കോറാട്ട് ലക്ഷ്മിക്കുട്ടിയമ്മ അവാർഡ്, ബി.സി.വി. ട്രസ്റ്റ് കവിതാ പുരസ്കാരം, പി.ടി.തങ്കപ്പൻ മാസ്റ്റർ സാഹിത്യ പുരസ്കാരം, എം.എം. സേതുമാധവൻ സ്മാരക പുരസ്കാരം, മഹാകവി കുട്ടമത്ത് അവാർഡ്, എൻ.വി.കൃഷ്ണവാരിയർ കാവ്യ പുരസ്കാരം, സഹോദരൻ പുരസ്കാരം, അങ്കണം ഷംസുദ്ദീൻ സ്മൃതി പുരസ്കാരം, നിറവ് സ്മൃതി അവാർഡ്, രചന സാഹിത്യ പുരസ്കാരം, വയലാർ കാവ്യ പുരസ്കാരം, എഴുവന്തല ഉണ്ണികൃഷ്ണൻ സാഹിത്യ പുരസ്കാരം, പി.ആർ. കർമ്മചന്ദ്രൻ സ്മാരക പുരസ്കാരം, വേങ്ങാട് മുകുന്ദൻ സ്മാരക സാഹിത്യ പുരസ്കാരം, സാഹിത്യശ്രീ പുരസ്കാരം എന്നീ പുരസ്കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്.

വളരെ പുതിയ വളരെ പഴയ