എസ്എസ്എൽസി പരീക്ഷയിൽ ഉപരിപഠന യോഗ്യത നേടാത്ത റഗുലർ വിദ്യാർഥികൾക്കുള്ള 'സേ' പരിക്ഷ ഈ മാസം 28 മുതൽ നടത്തും. മേയ് 28മുതൽ ജൂൺ 2 വരെയാണ് പരീക്ഷ. പരമാവധി 3 വിഷയങ്ങൾക്ക് വരെ സേ പരീക്ഷ എഴുതാം. ജൂൺ അവസാനവാരം ഫലം പ്രഖ്യാപിക്കും.
ഉപരിപഠന അർഹത നേടിയവരുടെ സർട്ടിഫിക്കറ്റുകൾ ജൂൺ ആദ്യവാരം മുതൽ ഡിജിലോക്ക റിൽ ലഭ്യമാകും. 3 മാസത്തിനു ശേഷം വിദ്യാർഥികൾക്ക് മാർക്ക് ലിസ്‌റ്റ് ലഭിക്കും. പരീക്ഷാ സെക്രട്ടറിയുടെ പേരിലെടുത്ത 500 രൂപയുടെ ഡിഡി സഹിതം പരീക്ഷാ ഭവനിൽ അപേക്ഷിക്കണം