വോട്ടർ പട്ടികയെക്കുറിച്ച് പരാതികളുണ്ടെങ്കിൽ അപ്പീൽ നൽകാമെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസർ ഡോ.രത്തൻ യു.ഖേൽക്കർ അറിയിച്ചു.263 ബൂത്ത് ലവൽ ഓഫിസർമാർ നടത്തിയ ഫീൽഡ് സർവേക്കു ശേഷം കരട് പട്ടിക ഏപ്രിൽ 8ന് പ്രസിദ്ധീകരിച്ചിരുന്നു.
എല്ലാ രാഷ്ട്രീയ പാർട്ടികളും ചേർന്ന് കരട് വോട്ടർപട്ടിക പരിശോധിക്കാനായി 789 ബൂത്ത് ലവൽ ഏജൻ്റുമാരെ നിയമിച്ചു. പരാതികൾ പരിഹരിച്ചശേഷം, അന്തിമപട്ടിക അസിസ്റ്റന്റ് ഇലക്ടറൽ റജിസ്ട്രേഷൻ ഓഫിസർ മേയ് 5 ന് പ്രസിദ്ധീകരിച്ച് എല്ലാ രാഷ്ട്രീയ പാർട്ടികൾക്കും പകർപ്പ് കൈമാറുകയും ചെയ്‌തു. തുടർന്നും പരാതികളുണ്ടെങ്കിൽ ജില്ലാ തിരഞ്ഞെടുപ്പ് ഓഫിസർക്ക് അപ്പീൽ നൽകാം. ജില്ലാ ഓഫിസറുടെ തീരുമാനത്തിൽ തൃപ്തരല്ലെങ്കിൽ, മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസർക്ക് അപ്പീൽ നൽകാനും വ്യവസ്ഥയുണ്ട്.