സ്കൂൾ പരിസരത്തെ ലഹരിവിൽപ്പനയുമായി ബന്ധപ്പെട്ട് കഴിഞ്ഞ അധ്യയന വർഷം ഏറ്റവും കൂടുതൽ കേസുകൾ രജിസ്റ്റർ ചെയ്തത് എറണാകുളം ജില്ലയിൽ. എട്ടു കേസുകളാണ് എറണാകുളത്ത് രജിസ്റ്റർ ചെയ്തത്. വിദ്യാർത്ഥികൾ പ്രതികളായ 16 മയക്കുമരുന്ന് കേസുകളും എറണാകുളം ജില്ലയിൽ ഉണ്ടായി. സ്കൂളുകൾ കേന്ദ്രീകരിച്ച് മയക്കുമരുന്ന് വിരുദ്ധ പ്രവർത്തനം ശക്തമാക്കാനാണ് എക്സൈസ് നീക്കം.
കഞ്ചാവ് ചേർത്ത മിഠായിയുമായി ബന്ധപ്പെട്ട കേസുകളും എറണാകുളത്ത് വർദ്ധിക്കുന്നതായി എക്സൈസ്. സ്‌കൂള്‍ കുട്ടികള്‍ക്കിടയില്‍ കഞ്ചാവ് മിഠായികള്‍ സുലഭമായി ലഭിക്കുന്നുണ്ട്. ഈ അധ്യായന വര്‍ഷം മുതല്‍ സ്‌കൂളുകള്‍ കേന്ദ്രീകരിച്ച് നിരീക്ഷണം ശക്തമാക്കാനാണ് എക്‌സൈസ് തീരുമാനം. സ്‌കൂള്‍ പരിസരത്ത് ലഹരി വസ്തുക്കള്‍ കിട്ടാതിരിക്കാനുള്ള മുന്‍കരുതലെടുക്കാനുള്ള തയാറെടുപ്പുകളിലാണ് പൊലീസും