കണ്ണൂർ: അതിതീവ്ര മഴ ഉണ്ടാകുന്ന സാഹചര്യത്തില്‍ ജില്ലയില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിക്കുന്നത് സമയ ബന്ധിതമായി നടത്തുമെന്ന് കണ്ണൂർ ജില്ലാ കലക്ടർ അരുണ്‍ കെ വിജയൻ അറിയിച്ചു.
അവധി നല്‍കേണ്ടി വന്നാല്‍ പ്രഖ്യാപനം തലേ ദിവസം രാത്രി പത്ത് മണിക്ക് മുമ്ബായി ഉണ്ടാകും. എന്നാല്‍ പുലർച്ചെയോടെയാണ് അടിയന്തര സാഹചര്യം ഉണ്ടാകുന്നതെങ്കില്‍ അന്ന് രാവിലെ ആറിന് മുൻപ് പ്രഖ്യാപനം ഉണ്ടാകുമെന്നും കലക്ടർ അറിയിച്ചു.
സംസ്ഥാനത്ത് മഴ മുന്നറിയില്‍ മാറ്റം. കാസര്‍ഗോഡ്, കണ്ണൂര്‍ ജില്ലകളില്‍ റെഡ് അലേര്‍ട്ട് തുടരും. ബാക്കിയുള്ള 12 ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചു.
നാളെ (25-05-2025) അഞ്ച് വടക്കന്‍ ജില്ലകളില്‍ റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കാസര്‍ഗോഡിനും കണ്ണൂരിനും പുറമെ മലപ്പുറം, വയനാട്, കോഴിക്കോട് ജില്ലകളിലാണ് റെഡ് അലേര്‍ട്ട് മുന്നറിയിപ്പ് നല്‍കിയത്. മറ്റ് ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ടാണ്.