Zygo-Ad

നാലര കിലോഗ്രാം കഞ്ചാവുമായി ഒഡീഷ സ്വദേശി തളിപ്പറമ്പ് പൊലീസ് പിടിയില്‍

 


കണ്ണൂർ : നാലര കിലോഗ്രാം കഞ്ചാവുമായി ഒഡീഷ സ്വദേശിയെ തളിപ്പറമ്പ് പൊലീസ് അറസ്റ്റ് ചെയ്തു. കണ്ണൂർ പൂമംഗലത്ത് വാടക ക്വാർട്ടേഴ്സില്‍ താമസിക്കുന്ന കിംഗ് നായക്കാണ് (23) പോലീസിന്റെ പിടിയിലായത്.

 ചവനപ്പുഴ പുതിയകണ്ടത്ത് എസ്.ഐ ദിനേശൻ കൊതേരിയുടെ നേതൃത്വത്തില്‍ വാഹന പരിശോധനക്കിടയിലാണ് പള്‍സർ ബൈക്കിലെത്തിയ ഇയാള്‍ പിടിയിലായത്.

ഷോള്‍ഡർ ബേഗില്‍ സൂക്ഷിച്ച നിലയിലായിരുന്നു കഞ്ചാവ്. ഒഡീഷയില്‍ നിന്ന് കഞ്ചാവ് എത്തിച്ച്‌ കണ്ണൂർ ജില്ലയില്‍ ഇതര സംസ്ഥാന തൊഴിലാളികള്‍ക്കിടയില്‍ വിതരണം ചെയ്യുന്ന സംഘത്തിലെ പ്രധാന കണ്ണിയാണ് ഇയാളെന്ന് പൊലീസ് പറഞ്ഞു. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാൻഡ് ചെയ്‌തു.

വളരെ പുതിയ വളരെ പഴയ