കഴിഞ്ഞ ദിവസം ജീവനൊടുക്കിയ ആൻസൻ ജോസിൻ്റെ അമ്മയും മരിച്ചു. മോറാഴ മുതുവാനിയിലെ ലക്ഷ്മി ജോസാ (56)ണ് മരിച്ചത്.
അമ്മയുടെ അസുഖത്തിലും മകളുടെ അകാല അപകട മരണത്തിലും മനം നൊന്താണ് കഴിഞ്ഞ 18 ന് ആൻസൻ ജോസ് വീട്ടില്‍ തൂങ്ങി മരിച്ചത്. ആൻസൻ്റെ നാലു വയസുകാരി മകള്‍ ആൻഡ്രിയ 2024ന് മുത്തച്ഛനോടൊപ്പം സ്‌കൂട്ടറില്‍ പോകവെ തളിപ്പറമ്പ് ഏഴാംമൈലില്‍ വെച്ച് സ്കൂട്ടർ നിയന്ത്രണം വിട്ട് മറിഞ്ഞ് മരിച്ചിരുന്നു.
അസുഖബാധിതയായി ചികിത്സയിലിരിക്കെയാണ് ലക്ഷ്മിയുടെ മരണം സംഭവിച്ചത്.
കഴിഞ്ഞ 18-ാം തീയതിയാണ് ആൻസൻ ജോസിനെ വീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. ഈ ദുരന്തങ്ങളുടെ തുടർച്ചയായ വേർപാട് മൊറാഴ നിവാസികള്‍ക്ക് താങ്ങാനാവാത്ത ദുഃഖമായി മാറിയിരിക്കുകയാണ്.