Zygo-Ad

കാസര്‍ഗോഡ് ചിറ്റാരിക്കാലില്‍ യുവതിക്ക് നേരെ ആസിഡ് ആക്രമണം നടത്തിയ പ്രതി ജീവനൊടുക്കിയ നിലയില്‍


കാസർഗോഡ്: കാസർഗോഡ് ചിറ്റാരിക്കാലില്‍ യുവതിക്ക് നേരെ ആസിഡ് ആക്രമണം നടത്തിയ കമ്പല്ലൂർ സ്വദേശി രതീഷിനെ തൂങ്ങി .മരിച്ച നിലയില്‍ കണ്ടെത്തി.

ഗുരുതരമായി പരിക്കേറ്റ യുവതി പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്. 

ചിറ്റാരിക്കാൻ കമ്പല്ലൂരില്‍ ഫാൻസി കട നടത്തുന്ന യുവതിക്ക് നേരെ ബുധനാഴ്ച ഉച്ചയ്ക്ക് രണ്ട് മണിയോടെയാണ് ആസിഡ് ആക്രമണമുണ്ടായത്. കടയിലിരിക്കുകയായിരുന്ന യുവതിയുടെ ദേഹത്തേക്ക് രതീഷ് ആസിഡ് ഒഴിക്കുകയായിരുന്നു.

ഗുരുതരമായി പൊള്ളലേറ്റ യുവതി പരിയാരത്തെ കണ്ണൂർ ഗവണ്‍മെന്‍റ് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്. അപകടനില തരണം ചെയ്തതായി ആശുപത്രി അധികൃതർ അറിയിച്ചു. 

ആസിഡ് ആക്രമണം നടത്തിയതിന് ശേഷം യുവാവ് രക്ഷപ്പെട്ടു. ചിറ്റാരിക്കാല്‍ പോലീസ് സ്ഥലത്തെത്തി നടത്തിയ അന്വേഷണത്തില്‍ രതീഷിനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. 

ആക്രമണത്തിന് പിന്നിലെ കാരണം വ്യക്തമായിട്ടില്ലെന്നും വിശദമായ അന്വേഷണം നടത്തി വരികയാണെന്നും പോലീസ് അറിയിച്ചു.

വളരെ പുതിയ വളരെ പഴയ