Zygo-Ad

രണ്ടു കാറുകളിലും ടിപ്പര്‍ ലോറിയിലും ഇടിച്ച ടോറസ് ലോറി ആളിക്കത്തി, ഡ്രൈവര്‍ ചാടി രക്ഷപ്പെട്ടു


പത്തനംതിട്ട: തിരുവല്ല മനക്കച്ചിറയില്‍ ടോറസ് കത്തി നശിച്ചു. ഇന്ന് ഉച്ച കഴിഞ്ഞ് മൂന്നേകാലോടെ മനക്കച്ചിറ പെട്രോള്‍ പമ്പിന് സമീപമായിരുന്നു സംഭവം.

കോഴഞ്ചേരി ഭാഗത്തു നിന്നും മെറ്റല്‍ കയറ്റി വന്ന ടോറസ് ലോറിയാണ് കത്തി നശിച്ചത്.

രണ്ട് കാറുകള്‍ക്ക് പിന്നില്‍ ഇടിച്ച ശേഷം നിർത്തിയിട്ടിരുന്ന ടിപ്പർ ലോറിക്ക് പിന്നില്‍ ടോറസ് ഇടിക്കുകയായിരുന്നു. തുടർന്ന് ടോറസിന്‍റെ ക്യാബിനില്‍ നിന്നും തീ ഉയർന്നു. ഇതോടെ ഡ്രൈവർ ചാടി രക്ഷപ്പെട്ടു. 

തിരുവല്ല അഗ്നിരക്ഷാ സേനയെ എത്തി തീ നിയന്ത്രണ വിധേയമാക്കി. സംഭവത്തെ തുടര്‍ന്ന് അര മണിക്കൂറോളം തിരുവല്ല കുമ്പഴ റോഡില്‍ ഗതാഗതം തടസ്സപ്പെട്ടു. 

ടോറസ് ലോറിയില്‍ തീപിടിച്ച്‌ പ്രദേശത്ത് വലിയ രീതിയില്‍ പുക ഉയര്‍ന്നത് പരിഭ്രാന്തി പരത്തി.

വളരെ പുതിയ വളരെ പഴയ