സ്ഥാനത്തെ രണ്ടായിരത്തി അഞ്ഞൂറ്റി നാല്‍പത്തിയൊന്ന് (2,541) സ്‌കൂളുകളില്‍ നിന്നുള്ള എട്ടാം ക്ലാസ്സിന്റെ റിസള്‍ട്ട് ലഭ്യമായിട്ടുണ്ടെന്ന് വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടി.
ഏറ്റവും കൂടുതല്‍ വിഷയങ്ങള്‍ക്ക് ഇ ഗ്രേഡ് ലഭിച്ചിരിക്കുന്നത് വയനാട് ജില്ലയിലാണെന്നും (6.3 ശതമാനം) ഏറ്റവും കുറവ് വിഷയങ്ങള്‍ക്ക് ഇ ഗ്രേഡ് ലഭിച്ചിരിക്കുന്നത് കൊല്ലം ജില്ല (4.2 ശതമാനം) യിലാണെന്നും അദ്ദേഹം വാർത്താ സമ്മേളനത്തില്‍ അറിയിച്ചു.
സംസ്ഥാനത്ത് മൂവായിരത്തി ഒരുന്നൂറ്റി മുപ്പത്തിയാറ് സർക്കാർ, എയിഡഡ്, അണ്‍ എയിഡഡ് സ്‌കൂളുകളിലായാണ് എട്ടാം ക്ലാസില്‍ പരീക്ഷ നടത്തിയിട്ടുള്ളത്.
(595 സ്‌കൂളില്‍ നിന്നും പരീക്ഷാ ഫലം സംബന്ധിച്ച വിവരം ലഭ്യമാകാനുണ്ട്) സംസ്ഥാനത്ത് രണ്ട് ലക്ഷത്തി ഇരുപത്തി നാലായിരത്തി ഒരുന്നൂറ്റി എഴുപത്തിയഞ്ച് ഇ ഗ്രേഡുകളാണ് വിവിധ വിഷയങ്ങള്‍ക്ക് ലഭ്യമായത്.
ആയതില്‍ ഏറ്റവും കൂടുതല്‍ കുട്ടികള്‍ക്ക് ഇ ഗ്രേഡ് ലഭിച്ചത് ഹിന്ദിയിലാണ് – നാല്‍പത്തിരണ്ടായിരത്തി എണ്ണൂറ്റി പത്ത് (12.69 ശതമാനം)ഏറ്റവും കുറവ് കുട്ടികള്‍ക്ക് ഇ ഗ്രേഡ് ലഭിച്ചത് ഇംഗ്ലീഷിനാണ് – ഇരുപത്തി നാലായിരത്തി ഒരുന്നൂറ്റി തൊണ്ണൂറ്റി രണ്ട് (7.6 ശതമാനം).
എഴുത്തു പരീക്ഷയില്‍ ഓരോ വിഷയത്തിലും 30 ശതമാനം മാർക്ക് നേടാത്ത വിദ്യാർത്ഥികളുടെ വിവരങ്ങള്‍ ഏപ്രില്‍ 7 ന് രക്ഷ കർത്താക്കളെ അറിയിക്കുകയും പ്രസ്തുത കുട്ടികള്‍ക്ക് ഏപ്രില്‍ 8 മുതല്‍ 24 വരെ അധിക പിന്തുണാ ക്ലാസ്സുകള്‍ നടത്തുവാൻ നിശ്ചയിച്ചിട്ടുമുണ്ട്.
ഇത്തരം ക്ലാസ്സുകള്‍ രാവിലെ 9.30 മുതല്‍ 12.30 വരെയായിരിക്കും. നിശ്ചിത മാർക്ക് നേടാത്ത വിഷയത്തില്‍/ വിഷയങ്ങളില്‍ മാത്രം വിദ്യാർത്ഥികള്‍ അധിക പിന്തുണാ ക്ലാസ്സുകളില്‍ പങ്കെടുത്താല്‍ മതിയാകും.
ജനപ്രതിനിധികള്‍, അധ്യാപകർ, രക്ഷിതാക്കള്‍ അടക്കമുള്ള ഏവരുടെയും സഹായ സഹകരണങ്ങള്‍ അധിക പിന്തുണാ പരിശീലനത്തിനായി ഉണ്ടാകുമെന്ന് അറിയിച്ചിട്ടുണ്ട്.
ഈ പദ്ധതികളുടെ കാര്യക്ഷമമായ നടത്തിപ്പിന് സംസ്ഥാന തലത്തില്‍ നിർവ്വഹണ ഉദ്യോഗസ്ഥരുടെ യോഗം ഏപ്രില്‍ 7 ന് രാവിലെ 11.00 മണിക്ക് പൊതു വിദ്യാഭ്യാസ വകുപ്പ് മന്ത്രി വിളിച്ചു ചേർത്തിട്ടുണ്ട്.
അതിനോട് അനുബന്ധമായി ജില്ലാതല ഉദ്യോഗസ്ഥരുടെയും, ബി.ആർ.സി., സി.ആർ.സി.കളെയും യോഗം കൂടി അന്നേ ദിവസം 5.00 മണിക്ക് വിളിച്ചു ചേർത്തിട്ടുണ്ട്.
അടുത്ത ക്ലാസിലേക്ക് പ്രമോഷൻ നേടുന്നതിന് മുമ്പായി തന്നെ അതത് ക്ലാസ്സില്‍ കുട്ടികള്‍ നേടേണ്ട അടിസ്ഥാന ശേഷികള്‍ ആർജ്ജിച്ചു എന്ന് ഉറപ്പാക്കുന്നതിനുള്ള പ്രവർത്തന പദ്ധതികളാണ് ചിട്ടപ്പെടുത്തിയിരിക്കുന്നത്.
സമഗ്ര ഗുണമേന്മാ വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായി കുട്ടികള്‍ക്ക് ഇത്തരത്തില്‍ അധിക പിന്തുണ ക്ലാസ്സുകള്‍ നല്‍കുന്നത് നിരീക്ഷിക്കുന്നതിനും എല്ലാ കുട്ടികളുടെയും പങ്കാളിത്തം ഉറപ്പാക്കുന്നതിനും ജില്ലാ തലത്തില്‍ മോണിട്ടറിംഗ് സംവിധാനം ഏർപ്പെടുത്തിയിട്ടുണ്ട്.
അതേ സമയം സര്‍ക്കാര്‍ ഹയര്‍ സെക്കന്ററി സ്കൂള്‍ അധ്യാപരുടെ ഓണ്‍ലൈന്‍ സ്ഥലമാറ്റ പ്രക്രിയ കൈറ്റിൻ്റെ സാങ്കേതിക നേതൃത്വത്തില്‍ നാളെ, 2025 ഏപ്രില്‍ 7 മുതല്‍ ആരംഭിക്കും.
ഇതിനായി അധ്യാപരുടെ പ്രൊഫൈല്‍ അപ്ഡേറ്റ് ചെയ്യാനും ബന്ധപ്പെട്ട പ്രിന്‍സിപ്പല്‍മാര്‍ അത് വെരിഫൈ ചെയ്യാനും കൃത്യായ വേക്കന്‍സി റിപ്പോര്‍ട്ട് ചെയ്യാനും ഹയര്‍ സെക്കന്ററി ട്രാന്‍സ്ഫര്‍ പോര്‍ട്ടലില്‍ ഈ വര്‍ഷം പുതിയ സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട്.
പ്രിന്‍സിപ്പല്‍മാര്‍ വളരെ കൃത്യമായി പരിശോധിച്ച് വേണം വിവരങ്ങള്‍ നല്‍കേണ്ടത്. എങ്കില്‍ മാത്രമേ ജനറല്‍ ട്രാന്‍സ്ഫര്‍ പ്രക്രിയ ജൂണ്‍ 1 ന് മുന്‍പ് പൂര്‍ത്തീകരിക്കാന്‍ കഴിയൂ. നാളെത്തന്നെ ഇതിനുള്ള സർക്കുലർ ഡിജിഇ പുറപ്പെടുവിക്കുന്നതാണ്.
തെറ്റായ വിവരങ്ങള്‍ നല്‍കുന്ന അധ്യാപകര്‍ക്കും അത് കൃത്യമായി പരിശോധിക്കാതെ കണ്‍ഫേം ചെയ്യുന്ന പ്രിന്‍സിപ്പല്‍മാര്‍ക്കും എതിരെ 02.03.2019 ലെ സ.ഉ.(സാധാ) നം. 838/2019/പൊ.വി.വ. നമ്പർ സര്‍ക്കാർ ഉത്തരവിലെ 8 (VIII) നിര്‍ദേശ പ്രകാരം കര്‍ശന നടപടികള്‍ സ്വീകരിക്കുന്നതാണെന്നും. 2025 ജൂണ്‍ 1ന് മുന്‍പ് ജനറല്‍ ട്രാന്‍സ്ഫര്‍ പ്രക്രിയ വിജയകരമായി പൂര്‍ത്തിയാക്കാനുള്ള തീവ്ര ശ്രമങ്ങളാണ് സര്‍ക്കാര്‍ നടത്തുന്നതെന്നും മന്ത്രി അറിയിച്ചിട്ടുണ്ട്.
