Zygo-Ad

ലോണ്‍ അടവ് മുടങ്ങി, പലിശയടക്കം തിരിച്ചടക്കാൻ കഴിയാതായി; കുടുംബത്തെ വീട്ടില്‍ നിന്ന് ഇറക്കി വിട്ട് മണപ്പുറം ഫിനാൻസ്


ആലപ്പുഴ: ലോണ്‍ തിരിച്ചടവ് മുടങ്ങിയതിനെത്തുടർന്ന് മണപ്പുറം ഫിനാൻസ് കമ്പനി ഇറക്കി വിട്ട കുടുംബം പെരുവഴിയില്‍.

വൃദ്ധ ദമ്പതികളുള്‍പ്പെടെയുള്ള കുടുംബം ഒരാഴ്ചയായി വീടിന് പുറത്താണ് കഴിയുന്നത്.

2021 ലായിരുന്നു ഭാവന നിർമ്മാണവുമായി ബന്ധപ്പെട്ട ഇവർ മണപ്പുറം ഫിനാൻസില്‍ നിന്ന് ലോണെടുത്തത്ത്. എന്നാല്‍ സാമ്പത്തിക ബുദ്ധിമുട്ടുകള്‍ നേരിട്ടതോടെ ലോണ്‍ തിരിച്ചടവ് മുടങ്ങി. 

11 മാസത്തെ തിരിച്ചടവ് ഇത്തരത്തില്‍ മുടങ്ങിയതോടെ പലിശയടക്കം വൻ തുകയുടെ ബാധ്യതയാണ് കുടുംബത്തിനുണ്ടായത്.

കുടുംബത്തിന്റെ ദുരവസ്ഥ കണ്ട പ്രദേശത്തെ വാർഡ് മെമ്പർ രജനി വിഷയത്തില്‍ ബാങ്കുമായി സംസാരിക്കാമെന്ന് അറിയിച്ചു. കൂടാതെ ഇവർക്ക് ആവശ്യമായ സഹായങ്ങള്‍ നല്‍കുമെന്നും രജനി അറിയിച്ചു.

വളരെ പുതിയ വളരെ പഴയ