Zygo-Ad

ഏറ്റുമാനൂരിൽ പുഴയില്‍ ചാടിയ അഭിഭാഷകയായ യുവതിയും മക്കളും മരിച്ചു



കോട്ടയം: കോട്ടയം അയർക്കുന്നത് രണ്ട് പെണ്മക്കളെയും കൂട്ടി അഭിഭാഷകയായ യുവതി ആറ്റില്‍ ചാടി ആത്മഹത്യ ചെയ്തു. നീറിക്കാട് സ്വദേശി ജിസ്സ്‌മോള്‍ ജിമ്മിയും (34) മക്കളുമാണ് മരിച്ചത്.

 കുടുംബ പ്രശ്നങ്ങള്‍ ആണ് ആത്മഹത്യായിലേക്ക് നയിച്ചതെന്നാണ് സൂചന. മുത്തോലി പഞ്ചായത്തിലെ മുൻ പ്രസിഡന്റ് ആണ് മരിച്ച ജിസ്മോള്‍.

അഞ്ചു വയസ്സ് പ്രായമുള്ള നേഹയെയും ഒരു വയസ്സുകാരി നോറയെയും കൂട്ടിയാണ് ജിസ്മോള്‍ ജീവനൊടുക്കിയത്. 


അപകട മേഖലയായ കടവില്‍ വാഹനം വെച്ച ശേഷം മക്കളെയും കൂട്ടി വെള്ളത്തിലേക്ക് ചാടി. പുഴയുടെ തീരത്തു ചൂണ്ട ഇടുകയായിരുന്നവരാണ് ആദ്യം അമ്മയെയും മക്കളെയും കണ്ടത്. 

നാട്ടുകാരും പൊലീസും ചേർന്നു മൂന്ന് പേരെയും ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല.

ഹൈകോടതിയിലും പാലായിലും അഭിഭാഷകയായി പ്രവർത്തിച്ചു വരുകയായിരുന്നു. 

ചൊവ്വാഴ്ച ഉച്ചക്ക് ശേഷം ഏറ്റുമാനൂർ പേരൂർ കണ്ണമ്പുരക്കടവിലാണ് ഒഴുകിയെത്തുന്ന നിലയില്‍ കുട്ടികളെ ആദ്യം കണ്ടത്. ഇതോടെ നാട്ടുകാർ ചേർന്ന് തിരച്ചില്‍ നടത്തുകയും രണ്ടു കുട്ടികളെയും രക്ഷിക്കുകയുമായിരുന്നു.

ഈ സമയത്ത് തന്നെയാണ് അമ്മയെ ആറ്റിറമ്പില്‍ ആറുമാനൂർ ഭാഗത്ത് നിന്നും നാട്ടുകാർ കണ്ടെത്തിയത്. തുടർന്ന് ഇവരെയും കരക്കെത്തിച്ച്‌ ആശുപത്രിയില്‍ എത്തിച്ചു. 

ഇതിനു ശേഷം നടത്തിയ പരിശോധനയിലാണ് കണ്ണമ്പുര ഭാഗത്ത് നിന്നും ഇവരുടേതെന്നു കരുതുന്ന സ്‌കൂട്ടർ കണ്ടെത്തിയത്. 

സ്‌കൂട്ടറില്‍ അഭിഭാഷകയുടെ ചിഹ്നം അടങ്ങിയ സ്റ്റിക്കർ പതിച്ചിരുന്നു. മരണ കാരണം സംബന്ധിച്ച്‌ പൊലീസ് അന്വേഷിച്ച്‌ വരുന്നു.

ഭർത്താവ് ജിമ്മിയും മാതാപിതാക്കളും ആണ് ജിസ്മോള്‍ കൊപ്പം വീട്ടില്‍ ഉണ്ടായിരുന്നത്. ഇന്ന് രാവിലെ ജിമ്മിയുടെ അമ്മയുടെ ചികിത്സയ്ക്കായി വീട്ടിലുള്ളവർ ആശുപത്രിയിലേക്ക് പോയപ്പോഴാണ് ദാരുണ സംഭവം ഉണ്ടായത്. 

അയർക്കുന്നം പൊലീസ് വീട്ടിലെത്തി ബന്ധുക്കളില്‍ നിന്നും നാട്ടുകാരില്‍ നിന്നും പ്രാഥമിക വിവരം തേടി. 

മൂന്നു പേരുടെയും മൃതദേഹം കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. നാളെ പോസ്റ്റ്മോർട്ടം നടക്കും.

വളരെ പുതിയ വളരെ പഴയ