Zygo-Ad

മൂന്നു ഭീകരരുടെ രേഖാചിത്രം പുറത്ത്, മേഖലയില്‍ വ്യാപക തിരച്ചില്‍; വീണ്ടും പ്രകോപനവുമായി ഭീകര സംഘടന

 


ശ്രീനഗര്‍: പഹല്‍ഗാമില്‍ ആക്രമണം നടത്തിയ മൂന്ന് ഭീകരരുടെ ചിത്രങ്ങള്‍ ജമ്മു കശ്മീര്‍ പൊലീസ് പുറത്തു വിട്ടു. ആസിഫ് ഫൗജി, സുലൈമാന്‍ ഷാ, അബു തല്‍ഹ എന്നീ ഭീകരരുടെ ചിത്രങ്ങളാണ് പുറത്തു വിട്ടത്. ഭീകരര്‍ക്ക് പാകിസ്ഥാനിലെ ലഷ്‌കര്‍ ഇ തയ്ബ ക്യാമ്പില്‍ പ്രത്യേക പരിശീലനം ലഭിച്ചിരുന്നതായാണ് രഹസ്യാന്വേഷണ ഏജന്‍സികള്‍ക്ക് വിവരം ലഭിച്ചിട്ടുള്ളത്. ഭീകരരെ കണ്ടെത്താനായി ഓപ്പറേഷന്‍ ടിക്ക എന്ന പേരില്‍ മേഖലയില്‍ വ്യാപക തിരച്ചില്‍ നടത്തിവരികയാണ്.

ആക്രമണം നടത്തിയ ഭീകരര്‍ ഹെല്‍മറ്റില്‍ സജ്ജീകരിച്ച കാമറ വഴി സംഭവങ്ങളുടെ വീഡിയോ ചിത്രീകരിച്ചിരുന്നുവെന്ന് അന്വേഷണ സംഘം സൂചിപ്പിക്കുന്നു. കൃത്യമായ ആസൂത്രണത്തോടെയായിരുന്നു ആക്രമണം നടത്തിയത്. പരമാവധി നാശം ഉണ്ടാക്കുക എന്ന ലക്ഷ്യത്തോടെയാണ്, കാല്‍നടയായോ കുതിര വഴിയോ മാത്രം എത്തിച്ചേരാവുന്ന പുല്‍മേടായ ബൈസരണ്‍ ആക്രമണത്തിനായി തെരഞ്ഞെടുത്തത് എന്നും ഇന്റലിജന്‍സ് ഏജന്‍സികള്‍ സൂചിപ്പിക്കുന്നു.

വളരെ പുതിയ വളരെ പഴയ