രോഗികൾക്ക് ആശ്വാസമായി കാരുണ്യ ബെനവലന്റ് ഫണ്ട് ചികിത്സ പദ്ധതി ജൂൺ 30 വരെ നീട്ടി.
മാർച്ചിൽ പദ്ധതി കാലാവധി അവസാനിച്ചതിനെ തുടർന്ന് പല ആശുപത്രികളും സൗജന്യ ചികിത്സ നിർത്തിയിരുന്നു. നേരത്തേ ഡിസംബറിൽ കാലാവധി അവസാനിച്ചതിനെ തുടർന്ന് മാർച്ച് വരെ നീട്ടി നൽകുകയായിരുന്നു.
മൂന്ന് ലക്ഷം രൂപയിൽ താഴെ വാർഷിക കുടുംബ വരുമാനം ഉള്ളവർക്കുള്ള ചികിത്സ സഹായ പദ്ധതിയാണ് കാരുണ്യ ബെനവലന്റ് ഫണ്ട്.