Zygo-Ad

സിനിമാ സെറ്റിലെ ലഹരി ഉപയോ​ഗത്തിൽ നടൻ ഷൈൻ ടോം ചാക്കോയ്‌ക്കെതിരെ പരാതി നൽകി നടി വിൻസി

 



നടി വിൻസി അലോഷ്യസിന് പിന്തുണയുമായി വുമൺ ഇൻ സിനിമാ കളക്ടീവ്. സ്ത്രീത്വത്തിന് അനാദരവുണ്ടാക്കും വിധം നിയന്ത്രണമില്ലാതെ ലഹരി ഉപയോഗിച്ച സഹനടനിൽനിന്നുണ്ടായ മോശമായ പെരുമാറ്റത്തെ എതിര്‍ത്തുകൊണ്ട് ശബ്ദമുയര്‍ത്തിയ വിന്‍സി ആലോഷ്യസിന്റെ ആത്മധൈര്യത്തെ തങ്ങൾ അഭിവാദ്യങ്ങളോടെ സ്വീകരിക്കുന്നുവെന്നാണ് ഡബ്യൂസിസിയുടെ പ്രസ്താവന. പല മലയാള സിനിമാ സെറ്റുകളിലും വ്യാപകമായ മദ്യപാനവും മറ്റു മാരകമായ ലഹരി ഉപയോഗവും ഉണ്ടെന്ന നഗ്നസത്യമാണ് ഇതിലൂടെ നടി ശ്രദ്ധയില്‍പ്പെടുത്തുന്നതെന്നും വനിതാ സിനിമാ പ്രവർത്തകരുടെ കൂട്ടായ്മ ചൂണ്ടിക്കാട്ടി.



വളരെ പുതിയ വളരെ പഴയ