ബംഗളൂരു: കർണാടകയിലെ ബെലഗാവിയില്‍ ചരക്ക് ട്രെയിൻ പാളം തെറ്റി. ഇന്ന് രാവിലെ ബെലഗാവിയില്‍ നിന്ന് ഹുബ്ബള്ളിയിലേക്ക് പോകുകയായിരുന്ന ട്രെയിനിന്‍റെ മൂന്ന് കോച്ചുകളാണ് പാളം തെറ്റിയത്.
ബെലഗാവി റെയില്‍വേ സ്റ്റേഷനില്‍ നിന്ന് ട്രെയിൻ സർവീസ് ആരംഭിച്ച് മിനിറ്റുകള്‍ക്കുള്ളിലാണ് അപകടം സംഭവിച്ചത്. സംഭവത്തില്‍ റെയില്‍വേ പോലീസ് അന്വേഷണം ആരംഭിച്ചു.
ബെലഗാവി സിറ്റി റെയില്‍വേ സ്റ്റേഷൻ പരിസരത്തെ മിലിട്ടറി മഹാദേവ് ക്ഷേത്രത്തിനു സമീപമാണ് ട്രെയിൻ പാളം തെറ്റിയത്. ഇരുമ്പ് ദണ്ഡുകളുമായി മിറാജിലേക്കു പോകുകയായിരുന്നു ട്രെയിൻ.
അപകടത്തെ തുടർന്ന് മഹാരാഷ്ട്രയില്‍ നിന്ന് കർണാടകയിലേക്കും തിരിച്ചുമുള്ള ട്രെയിൻ ഗതാഗതം തടസപ്പെട്ടു.