കൊല്ലം: പുനലൂരില്‍ ട്രെയിനില്‍ രേഖകളില്ലാതെ കടത്താൻ ശ്രമിച്ച പതിനാറര ലക്ഷം രൂപ പിടികൂടി. മധുര സ്വദേശി നവനീത് കൃഷ്ണനാണ് ചെന്നൈ എഗ്മോർ എക്സ്പ്രസില്‍ പണം എത്തിച്ചത്.
സംശയം തോന്നിയതിന്റെ അടിസ്ഥാനത്തില്‍ ആര്‍പിഎഫും റെയില്‍വേ പൊലീസും നടത്തിയ പരിശോധനയില്‍ ആണ് ശരീരത്തില്‍ തുണി കൊണ്ട് കെട്ടി ഒളിപ്പിച്ച പണം കണ്ടെത്തിയത്.
ഇയാള്‍ മുൻപും ട്രെയിനില്‍ പണം കടത്തിയിട്ടുണ്ടെന്നാണ് നിഗമനം. ആറു മാസത്തിനിടെ രേഖകളില്ലാതെ കടത്തിയ ഒരു കോടി 38 ലക്ഷം രൂപയാണ് പുനലൂർ റെയില്‍വേ പൊലീസ് പിടികൂടിയത്.