Zygo-Ad

സ്കൂൾ വിദ്യാർത്ഥികളിൽ കാഴ്ചവൈകല്യം കൂടുന്നതായി സർവ്വേ

 


കണ്ണൂർ :- അലർജിക് നേത്രരോഗങ്ങൾ, മങ്ങിയ കാഴ്ച എന്നിവയുൾപ്പെടെ അവഗണിക്കപ്പെടുന്ന കാഴ്‌ച പ്രശശ്നങ്ങൾ വിദ്യാർഥികളിൽ വർധിക്കുന്നതായി ദേശീയ ആയുഷ് മിഷൻ ദൃഷ്‌ടി പദ്ധതി നേത്രാരോഗ്യ സർവേ. കണ്ണൂർ ബ്ലോക്ക് പഞ്ചായത്തിലെ 14 സ്കൂളുകളിൽ നടത്തിയ നേത്ര പരിശോധനയിൽ പത്തിനും 12 നും ഇടയിൽ പ്രായമുള്ള 2,491 വിദ്യാർഥികളിൽ 351 കുട്ടികളിൽ കണ്ണ് സംബന്ധമായ ആരോഗ്യപ്രശ്‌നങ്ങൾ തിരിച്ചറിഞ്ഞു. 309 പേരിൽ കാഴ്ചവൈകല്യവും 39 പേരിൽ അലർജിക് കൺജങ്റ്റിവിറ്റിസും കണ്ടെത്തി. രണ്ടു പേരിൽ തിമിരവും ഒരാൾക്കു കോങ്കണ്ണും 11 വയസുള്ള കുട്ടിക്കു ജന്മനായുള്ള തിമിരവും മറ്റൊരു കുട്ടിയിൽ ജന്മനാ റെറ്റിനാ തകരാറും കണ്ടെത്തി. ആരോഗ്യ പ്രശ്‌നങ്ങൾ കണ്ടെത്തിയവരിൽ ദീർഘകാല സങ്കീർണതകൾ തടയുന്നതിന് ദൃഷ്ടി പദ്ധതി പ്രത്യേക വൈദ്യസഹായം ഉറപ്പാക്കുന്നുണ്ട്.

നേത്രാരോഗ്യത്തിനുള്ള മുൻകരുതലുകൾ, നേത്ര വ്യായാമം, നല്ല കാഴ്‌ച നിലനിർത്തുന്നതിനുള്ള ഭക്ഷണക്രമം, നേത്രപരിചരണ രീതികൾ എന്നിവയെക്കുറിച്ച് ദൃഷ്‌ടി പദ്ധതി മെഡിക്കൽ ഓഫീസർ ഡോ. അലോക് ജി. ആനന്ദ് ക്ലാസെടുത്തു. സ്‌കൂൾ കുട്ടികളിൽ വർധിച്ചുവരുന്ന കാഴ്‌ചവൈകല്യം ആശങ്കാജനകമാണെന്നും ശാസ്ത്രീയമായി മനസിലാക്കി കൃത്യമായ ഇടപെടലുകൾക്കു ദൃഷ്ടി പദ്ധതിക്കു സാധിച്ചുവെന്നും കണ്ണൂർ ജില്ലാ ആയുർവേദ ആശുപത്രി സൂപ്രണ്ട് ഡോ. പി.വി. ശ്രീനിവാസൻ പറഞ്ഞു. സ്കൂൾ ഹെൽത്ത് പ്രോഗ്രാമുമായി ബന്ധപ്പെട്ടുകൊണ്ട് വരും വർഷങ്ങളിൽ മറ്റു ബ്ലോക്ക് പഞ്ചായത്തുകളിലും ഇത്തരം സ്ക്രീനിംഗ് പരിപാടികൾ നടത്തുമെന്നും സ്ക്രീൻ ടൈം കുറയ്ക്കാനും അമിതമായ മൊബൈൽ ഉപയോഗം കൊണ്ടുണ്ടാകുന്ന കണ്ണിന്റെ പ്രശ്‌നങ്ങൾ പരിഹരിക്കാനുമുള്ള ക്യാമ്പയിനുകൾ നാഷണൽ ആയുഷ് മിഷൻ ഏറ്റെടുക്കുമെന്നും നാഷണൽ ആയുഷ് മിഷൻ ജില്ലാ പ്രോഗ്രാം മാനേജർ ഡോ. കെ.സി അജിത്ത്കുമാർ പറഞ്ഞു

കണ്ണിന്റെ ആരോഗ്യം ശ്രദ്ധിക്കാം

പച്ച ഇലക്കറികൾ, കാരറ്റ്, നെല്ലിക്ക (ഒന്ന്), പപ്പായ, മീൻ, മുട്ട (ആഴ്ച്‌ചയിൽ 2-3 തവണ) എന്നിവ കുട്ടികളുടെ ഭക്ഷണക്രമത്തിൽ നിത്യവും ഉൾപ്പെടുത്തണം.

* തൈര്, ഉപ്പിലിട്ടത്, ജങ്ക് ഫുഡുകൾ, കാർബണേറ്റഡ് പാനീയങ്ങൾ എന്നിവ ഒഴിവാക്കുക.2,491

* രാത്രി വൈകി ഉറങ്ങൽ, പകലുറക്കം, മൊബൈൽ, ടിവി സ്ക്രീനുകളുടെ അമിത ഉപയോഗം, ചൂടുവെള്ളത്തിൽ തല കഴുകൽ എന്നിവ ഒഴിവാക്കുക.

വളരെ പുതിയ വളരെ പഴയ