ഗൂഡല്ലൂർ/ആയഞ്ചേരി: ഊട്ടിയിലേക്ക് വിനോദ യാത്ര പോയ യുവാവ് കടന്നൽ കുത്തേറ്റ് മരിച്ചു. വടകര വള്ള്യാട് സ്വദേശി കിളിയമ്മൽ ഇബ്രാഹിമിന്‍റെ മകൻ പുതിയോട്ടിൽ സാബിർ (23) ആണ് മരിച്ചത്.
ചൊവ്വാഴ്ച വൈകീട്ട് സാബിർ ഉൾപ്പടെ മൂന്ന് പേരാണ് കാറിൽ ഊട്ടിയിലേക്ക് യാത്ര തിരിച്ചത്. ബുധനാഴ്ച ഉച്ചയോടെ ഗൂഡല്ലൂരിലെ സൂചി മലയിൽനിന്ന് താഴോട്ടിറങ്ങിയ സാബിറിന് ആദ്യം കടന്നൽ കുത്തേൽക്കുകയായിരുന്നു. രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ കൂടെയുള്ള തെറോടൻ കണ്ടി ഹസിഫിനും കുത്തേറ്റു. പരിക്കേറ്റ ഹാസിസിനെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.