വ്യാപാരികൾക്ക് ഇളവുകളോടെ നികുതി കുടിശിക ജൂൺ 30 വരെ തീർപ്പാക്കാം. ബജറ്റിൽ പ്രഖ്യാപിച്ച ജനറൽ, പ്രളയ സെസ്, ബാർ ഹോട്ടൽ ആംനെസ്റ്റികളും ഡിസ്റ്റിലറി അരിയർ സെറ്റിൽമെന്റ് സ്കീമും വഴിയാണ് ഇളവു ലഭിക്കുക.
നികുതി കുടിശികയുടെ നിശ്ചിത ശതമാനം കിഴിവാണ് ജനറൽ ആംനെസ്റ്റിയിൽ 3 സ്ലാബുകളിലായി അനുവദിക്കുക. പിഴയും പലിശയും പൂർണമായി ഒഴിവാക്കും. ഓരോ നികുതി നിർണയ ഉത്തരവിനും പ്രത്യേകം അപേക്ഷ നൽകണം. പ്രളയ സെസ് ജൂൺ 30നു മുൻപ് www.etreasury.kerala.gov.in എന്ന ഇ ട്രഷറി പോർട്ടൽ വഴി അടച്ചാൽ പലിശയും പിഴയും ഒഴിവാക്കും.
ബാർ ഹോട്ടലുകൾ 2005-06 മുതൽ 2020-21 വരെയുള്ള എല്ലാ ടേൺഓവർ ടാക്സ് കുടിശികയും സെസും പലിശയുടെ പകുതിയും അടയ്ക്കണം. ഡിസ്റ്റിലറികൾക്ക് 2022 ജൂൺ മുതൽ 2022 നവംബർ വരെ ടേണോവർ ടാക്സ് ഒഴിവാക്കിയിട്ടില്ലാത്തതിനാൽ കുടിശിക പൂർണമായി അടയ്ക്കണം.