Zygo-Ad

പിറന്നാള്‍ ദിനത്തില്‍ ഫുട്ബോള്‍ ഇതിഹാസം ഐ എം വിജയന്‍ പോലിസില്‍ നിന്നും വിരമിച്ചു


മലപ്പുറം: ഫുട്‌ബോളിലെ മികവില്‍ പതിനെട്ടാം വയസില്‍ പോലിസില്‍ എത്തിയ ഐ എം വിജയന്‍ വിരമിച്ചു. 38 വര്‍ഷത്തെ സേവനത്തിന് ശേഷം 56ാം പിറന്നാള്‍ ദിനത്തിലാണ് അദ്ദേഹം വിരമിച്ചത്.

മലപ്പുറം എംഎസ്പി അസിസ്റ്റന്‍ഡ് കമാന്‍ഡ് പദവിയില്‍ നിന്നാണ് ഐ എം വിജയന്‍ വിരമിച്ചിരിക്കുന്നത്. യാത്രയയപ്പ് ചടങ്ങ് എംഎസ്പി കമാന്‍ഡന്റ് എ എസ് രാജു ഉദ്ഘാടനം ചെയ്തു. എംഎസ്പി പരേഡ് ഗ്രൗണ്ടില്‍ നടന്ന ചടങ്ങില്‍ അസി. കമാന്‍ഡന്റ് പി ഹബീബുറഹ്മാന്‍ അധ്യക്ഷനായി. 

സിനിമ താരം അബു സലിം, പോലിസ് ഉദ്യോഗസ്ഥരായ കുഞ്ഞുമോന്‍, കെ പി ഗണേശന്‍, പി ബാബു, കെ എം റിജേഷ് എന്നിവര്‍ സംസാരിച്ചു. 

ഐ എം വിജയന്‍ മറുപടി പ്രസംഗം നടത്തി. അസി. കമാന്‍ഡന്റ് കെ രാജേഷ് സ്വാഗതവും അനീശന്‍ നന്ദിയും പറഞ്ഞു. ഇന്ന് രാവിലെ നടന്ന ഫെയര്‍വെല്‍ പരേഡില്‍ സേനാംഗങ്ങളില്‍ നിന്ന് സല്യൂട്ട് സ്വീകരിച്ചു.

1969 എപ്രില്‍ 25ന് തൃശൂര്‍ കോലോത്തുംപാടം അയനിവളപ്പില്‍ മണിയുടെയും കൊച്ചമ്മുവിന്റെയും മകനായാണ് വിജയന്റെ ജനനം.

 1987ല്‍ പതിനെട്ട് വയസ്സ് പൂര്‍ത്തിയായപ്പോള്‍ പോലിസ് കോണ്‍സ്റ്റബിളായി ജോലിയില്‍ പ്രവേശിച്ചു. 1991ല്‍ പോലിസ് വിട്ട് കൊല്‍ക്കത്ത മോഹന്‍ബഗാനിലേക്ക് കളിക്കാന്‍ പോയി. 

1992ല്‍ പോലിസില്‍ തിരിച്ചെത്തി. 1993ല്‍ വീണ്ടും പോലിസ് വിട്ട വിജയന്‍ മോഹന്‍ ബഗാന്‍, ഈസ്റ്റ് ബംഗാള്‍, ജെസിടി മില്‍സ് ഫഗ്‌വാര, എഫ്‌സി കൊച്ചിന്‍, ചര്‍ച്ചില്‍ ബ്രദേഴ്‌സ് ക്ലബ്ബുകളില്‍ കളിച്ചു.

വളരെ പുതിയ വളരെ പഴയ