Zygo-Ad

കണ്ണൂർ എളയാവൂരിൽ ഭാര്യയെ പെട്രോൾ ഒഴിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച മാവിലായി സ്വദേശിയായ ഭർത്താവ് അറസ്റ്റിൽ


കണ്ണൂർ: എളയാവൂരിൽ ഭാര്യയെ പെട്രോൾ ഒഴിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച ഭർത്താവ് സുനിൽ കുമാറിനെ അറസ്റ്റ് ചെയ്തു. കുടുംബ പ്രശ്നമാണ് അക്രമണത്തിന് കാരണം.

കുടുംബ പ്രശ്നങ്ങളെ തുടർന്ന് പ്രിയയും മാവിലായി സ്വദേശിയായ സുനിലും കുറേ ക്കാലമായി അകന്നു താമസിക്കുകയായിരുന്നു. പ്രിയ സ്വന്തം വീട്ടിലാണ് താമസിച്ചു കൊണ്ടിരുന്നത്. 

അതിനിടയിലാണ് ഇത്തരമൊരു സംഭവമുണ്ടാകുന്നത്. കണ്ണൂരിലെ എളയാവൂരിൽ വച്ചാണ് സംഭവം

ജോലി കഴിഞ്ഞ് വീട്ടിലേക്ക് പോവുകയായിരുന്ന പ്രിയയെ ഓട്ടോറിക്ഷയിൽ എത്തിയ പ്രതി ഇടിച്ചു വീഴ്ത്തുകയായിരുന്നു. 

നിലത്തു വീണ പ്രിയയുടെ ദേഹത്തേക്ക് കയ്യിൽ കരുതിയിരുന്ന പെട്രോൾ ഒഴിച്ചു അതിനു ശേഷം കയ്യിൽ ഉണ്ടായിരുന്ന ലൈറ്റർ ഉപയോഗിച്ച് തീ വെക്കാൻ ശ്രമം നടത്തി. പ്രിയ ലൈറ്റർ തട്ടിമാറ്റി അടുത്തുള്ള വീട്ടിലേക്ക് ഓടിക്കയറുകയായിരുന്നു. 

അതിനാലാണ് വലിയ ദുരന്തം ഒഴിവായത്. കുടുംബ പ്രശ്നങ്ങളാണ് ഇതിന്റെ കാരണമെന്നാണ് അറിയാൻ കഴിഞ്ഞത്.

ഈ സംഭവത്തിൽ മാവിലായി സ്വദേശി സുനിൽ കുമാറിനെ പിടികൂടി, കണ്ണൂർ ടൗൺ പോലീസ് അറസ്റ്റ് രേഖപ്പെടുത്തിയിട്ടുണ്ട്.

വളരെ പുതിയ വളരെ പഴയ