കണ്ണൂര്‍: വനിതാ ജയിലിന് മുകളിലൂടെ രണ്ടു തവണ അജ്ഞാത ഡ്രോണ്‍ പറത്തി. ശനിയാഴ്ച രാത്രി 11 .15 നാണ് സംഭവം. ജയിലിനകത്തെ ഓഫീസ് കെട്ടിടത്തിന് മുകളിലൂടെയാണ് ഡ്രോണ്‍ പറത്തിയത്.
25 മീറ്റര്‍ ഉയരത്തിലാണ് ജയില്‍ സുരക്ഷയ്ക്ക് ഭീഷണിയായി ഡ്രോണ്‍ പറത്തിയത്.
വനിതാ ജയിലിന് മുകളിലൂടെ രണ്ട് തവണ വലംവെച്ച് ഡ്രോണ്‍ അപ്രത്യക്ഷമാവുകയായിരുന്നു. ജയില്‍ സൂപ്രണ്ടിനെ വിവരമറിയിച്ചതിനെ തുടർന്ന് കണ്ണൂർ ടൗണ്‍ പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കി.
ഡ്രോണ്‍ പറത്തിയത് ആരാണെന്ന് ഇതുവരെ കണ്ടുപിടിക്കാനായിട്ടില്ല. പൊലീസ് അന്വേഷണം തുടരുന്നു.