Zygo-Ad

വിദ്യാർത്ഥിയെ വീട്ടിൽ കയറി കുത്തിക്കൊന്നു: പ്രതി ട്രെയിനിന് മുന്നിൽ ചാടി മരിച്ചെന്ന് പൊലീസ്.


കൊല്ലം: വിദ്യാർത്ഥിയെ വീട്ടിൽ കയറി കുത്തിക്കൊലപ്പെടുത്തിയ പ്രതി ട്രെയിനിന് മുന്നിൽ ചാടി മരിച്ചെന്ന് പൊലീസ്.

കൊല്ലം ഉളിയക്കോവിലിൽ ഇന്ന് വൈകിട്ട് ഏഴിനാണ് സംഭവം. ഉളിയക്കോവിൽ സ്വദേശി ഫെബിൻ ജോർജ് (20) ആണ് മരിച്ചത്. 

ഫെബിൻ്റെ പിതാവിനും കുത്തേറ്റു. പർദ ധരിച്ചെത്തിയാണ് പ്രതി ആക്രമണം നടത്തിയതെന്നാണ് സൂചന. കാറിലെത്തിയ മൂന്നംഗ സംഘമാണ് ആക്രമിച്ചത്. 

കൊല്ലം ഫാത്തിമ കോളേജിലെ ബിസിഎ രണ്ടാം വർഷ വിദ്യാർഥിയാണ് ഫെബിൻ. മൂന്നു കുത്തേറ്റ ഫെബിൻ തത്ക്ഷണം മരിച്ചു. മാതാവിൻ്റെ മുന്നിൽ വച്ചാണ് ആക്രമണം.

 ഫെബിൻ്റെ സഹോദരിയെ തേടിയാണ് പ്രതി മണ്ണെണ്ണയുമായി എത്തിയതെന്നാണ് സൂചന

വളരെ പുതിയ വളരെ പഴയ