Zygo-Ad

അന്താരാഷ്‌ട്ര ലഹരികടത്ത് സംഘത്തിലെ പ്രധാനകണ്ണി കണ്ണപുരത്ത് പിടിയില്‍


പഴയങ്ങാടി: തായ്‌ലൻഡില്‍ നിന്ന് ഇന്ത്യയിലേക്ക് ഹൈബ്രിഡ് കഞ്ചാവ് കടത്തുന്ന സംഘത്തിലെ പ്രധാന കണ്ണി കണ്ണൂരില്‍ പിടിയില്‍.

കണ്ണപുരം അയ്യോത്തെ പുതിയപുരയില്‍ ശ്രീജിലി (32) നെയാണ് കണ്ണപുരം പോലീസ് അറസ്റ്റു ചെയ്ത് ഗോവൻ പോലീസിന് കൈമാറിയത്.

ദിവസങ്ങള്‍ക്ക് മുമ്പ് തായ്‌ലൻഡില്‍ നിന്ന് ഏകദേശം അഞ്ചര കോടി രൂപ വില വരുന്ന 19 കിലോഗ്രാം ഹൈബ്രിഡ് കഞ്ചാവ് കടത്തുകയായിരുന്ന ബംഗളൂരു സ്വദേശിയെ ഗോവൻ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. 

ഇയാളില്‍ നിന്നു കിട്ടിയ വിവരത്തിന്‍റെ അടിസ്ഥാനത്തില്‍ ഗോവ പോലീസ് അറിയിച്ചതിനെ തുടർന്നു നടത്തിയ അന്വേഷണത്തിലാണ് അയ്യോത്ത് മുത്തപ്പൻ ക്ഷേത്രത്തിന് സമീപത്തു നിന്നും പ്രതിയെ പിടികൂടുന്നത്.

പോലീസിനെ കണ്ട് ഓടി രക്ഷപ്പെടാൻ ശ്രമിച്ച പ്രതിയെ അതി സാഹസികമായി ഓടിച്ചിട്ട് പിടിക്കുടുകയായിരുന്നു.

എസ്‌ഐ ബാബു മോൻ , സിവില്‍ പോലീസ് ഓഫീസർമാരായ ടി.വി. അനൂപ്, പി.പി. ജവാദ്, കെ. റാഷിദ് എന്നിവരാണ് പോലീസ് സംഘത്തില്‍ ഉണ്ടായിരുന്നത്.

വളരെ പുതിയ വളരെ പഴയ