Zygo-Ad

കണ്ണൂർ ഫാഷൻ സിറ്റി, കോഴിക്കോട് സാഹിത്യനഗരം; നഗരങ്ങൾക്ക് ഇനി ബ്രാൻഡിങ്

 


പ്രാദേശിക പ്രത്യേകതകൾ പരിഗണിച്ചു നഗരങ്ങളെ ബ്രാൻഡ് ചെയ്യണമെന്ന് കേരള നഗര നയ കമ്മിഷൻ റിപ്പോർട്ട്. തൃശൂരിനെയും കൊച്ചിയെയും ധന–സാങ്കേതികവിദ്യാ (ഫിൻടെക്) ഹബ്, പാലക്കാടും കാസർകോടും വ്യവസായ സ്മാർട്സിറ്റികൾ, ഗവേഷണ പ്രോത്സാഹനത്തിന് തിരുവനന്തപുരം– കൊല്ലം വിജ്ഞാന ഇടനാഴി, കണ്ണൂർ ഫാഷൻ സിറ്റി, കണ്ണൂർ– കാസർകോട്, തൃശൂർ– എറണാകുളം എന്നിങ്ങനെ വിദ്യാഭ്യാസ– ആരോഗ്യ ഹബ്ബുകൾ, കോഴിക്കോട് സാഹിത്യനഗരം എന്നിങ്ങനെ ബ്രാൻഡ് ചെയ്യാനാണു നിർദേശം.

വ്യവസായങ്ങൾക്കായി പുനരുപയോഗ ഊർജത്തിൽ പ്രവർത്തിക്കുന്ന പരിസ്ഥിതിസൗഹൃദ വ്യവസായ പാർക്കുകൾ തുടങ്ങണം. സൂക്ഷ്മ ചെറുകിട സംരംഭങ്ങൾക്കായി തിരുവനന്തപുരം– കൊല്ലം, കൊച്ചി– തൃശൂർ, കോഴിക്കോട്– കണ്ണൂർ എന്നിങ്ങനെ ക്ലസ്റ്ററുകൾ സ്ഥാപിക്കണമെന്നും എല്ലാ കോർപറേഷനുകളിലും മുനിസിപ്പാലിറ്റികളിലും സിറ്റി ബിസിനസ് ഡവലപ്മെന്റ് കൗൺസിൽ രൂപീകരിക്കണമെന്നും ശുപാർശയുണ്ട്. സർക്കാർ നിയോഗിച്ച കമ്മിഷന്റെ റിപ്പോർട്ട് മന്ത്രി എം.ബി.രാജേഷ്, കമ്മിഷൻ ചെയർമാൻ ഡോ.എം.സതീഷ്കുമാർ എന്നിവരുടെ നേതൃത്വത്തിൽ മുഖ്യമന്ത്രിക്കു കൈമാറി. റിപ്പോർട്ട് മന്ത്രിസഭയുടെ പരിഗണനയ്ക്കു ശേഷം നടപ്പാക്കുമെന്നു മന്ത്രി എം.ബി.രാജേഷ് പറഞ്ഞു.

വളരെ പുതിയ വളരെ പഴയ