Zygo-Ad

എക്സൈസ് ഉദ്യോഗസ്ഥനെ ബൈക്ക് ഇടിച്ച് വീഴ്ത്തി; ലഹരി മരുന്ന് പരിശോധനക്കിടെ ആക്രമണം

 


മാനന്തവാടി : ലഹരി മരുന്ന് പരിശോധനക്കിടെ എക്സൈസ് ഉദ്യോഗസ്ഥന് നേരെ ആക്രമണം.വാഹനം നിർത്താൻ ആവശ്യപ്പെട്ട ഉദ്യോഗസ്ഥനെ ബൈക്ക് ഇടിച്ച് വീഴ്ത്തി. സിവിൽ എക്സൈസ് ഓഫീസർ ജയ്മോന് പരുക്കേറ്റു. 

 മാനന്തവാടി കാട്ടിക്കുളം രണ്ടാം ഗേറ്റിന് സമീപം ഇന്നലെ രാത്രി എട്ടരയോടെയാണ് സംഭവം. ബാവലി ഭാഗത്തുനിന്നും മാനന്തവാടി ഭാഗത്തേക്ക് വരികയായിരുന്നു സ്‌കൂട്ടർ യാത്രികൻ. വാഹനം നിർത്താൻ ആവശ്യപ്പെടുന്നതിനിടയിൽ ഇടിച്ചു വീഴ്ത്തുകയായിരുന്നു.സംഭവത്തിൽ ഗുരുതരമായി പരിക്കേറ്റ ജെയ്മോനെ കോഴിക്കോട് സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. പ്രതി ഹൈദർ പൊലീസ് പിടിയിൽ

ഉദ്യോഗസ്ഥന് മൂന്ന് പല്ലുകൾ നഷ്ടമാവുകയും താടിയെല്ലിന് പരുക്കേൽക്കുകയും ചെയ്തു. മുൻപും ലഹരിക്കടത്ത് കേസിൽ പിടിയിൽ ആയിട്ടുള്ള ഇയാൾ അഞ്ചാം മൈൽ സ്വദേശിയാണ്.

വളരെ പുതിയ വളരെ പഴയ