Zygo-Ad

കർഷകർക്ക് സന്തോഷ വാര്‍ത്ത; റെക്കോര്‍ഡ് അടിച്ച്‌ കുരുമുളക് വില


കുരുമുളക് വില വീണ്ടും ഉയര്‍ന്നു. വിളവെടുപ്പ് സീസണ്‍ അവസാനിക്കാറായതോടെ റെക്കോര്‍ഡ് വിലയും മറികടന്ന് കുതിക്കാന്‍ ഒരുങ്ങുകയാണ് കുരുമുളക് വില.

ഒരു കിലോ കുരുമുളകിന് 700 രൂപയാണ് കര്‍ഷകര്‍ക്ക് ലഭിക്കുന്നത്. ഇതിന് മുന്‍പ് 2012ലാണ് കുരുമുളക് വില ഏറ്റവുമധികം ഉയര്‍ന്നത്. കിലോയ്ക്ക് 720 രൂപയായിരുന്നു അന്നത്തെ വില.

ഇത്തവണ സംസ്ഥാനത്തെ കുരുമുളക് ഉല്‍പ്പാദനം 40 ശതമാനം ഇടിഞ്ഞു. കാലാവസ്ഥ വ്യതിയാനവും രോഗബാധയുമാണ് വില ഉയരാന്‍ കാരണം. മാര്‍ച്ച്‌ ആദ്യ വാരത്തോടെ മുക്കാല്‍ ഭാഗത്തോളം വിളവെടുപ്പും പൂര്‍ത്തിയായി.

വളരെ പുതിയ വളരെ പഴയ